എളേറ്റിൽ : കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കാഞ്ഞിരത്താംപൊയിൽ - തടായിൽ റോഡിൽ, മൂത്തേടത്ത് ഭാഗത്ത് റോഡിൽ ചളിക്കളമായതോടെ കാൽ നട യാത്ര പോലും കഴിയാതെ നാട്ടുകാർ ദുരിതത്തിൽ. 2016-17 വർഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച്, റോഡിന്റെ ഇരു ഭാഗങ്ങളിലും വീതി കൂട്ടിയിരുന്നു. പദ്ധതിയുടെ ഭാഗമായി മണ്ണ് നിറച്ച്, ക്വാറി വേഴ്സ്റ്റ് നിരത്തിയ ഭാഗം യഥാ സമയം താറിങ്ങ് നടത്താത്തതിനാലാണ് റോഡ് തകർന്നത്. കനത്ത മഴയിൽ മണ്ണ് ഇളകി ചളിക്കളമായതിനാൽ, ഇരുചക്രവാഹനക്കാരും, കാൽനട യാത്രക്കാർക്കും വഴി നടക്കാൻ കഴിയുന്നില്ല. റോഡ് തകർന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വഴി നടക്കാനുള്ള മാർഗ്ഗം ഇതെവരെ ഒരുക്കിയിട്ടില്ല.ക്വാറി വെഴ്സ്റ്റ് നിരത്തിയിലെങ്കിലും യാത്ര സൗകര്യം ഒരുക്കുന്നതിൽ ബന്ധപ്പെട്ട ജനപ്രതിനിധികർ കാണിക്കുന്ന അനാസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ചളിക്കുളമായ,കാഞ്ഞിരത്താം പൊയിൽ - തടായിൽ റോഡിന്റെ ശോചനീയാവസ്ഥ കാണിച്ച് ഡി.വൈ.എഫ്.ഐ.ചളിക്കോട് അങ്ങാടിയിൽ സ്ഥാപിച്ച ബോർഡ് .
Tags:
ELETTIL NEWS