Trending

ലോക വനിതാ ദിനം ആചരിച്ചു.


എളേറ്റിൽ ജെ.സി.ഐ യുടെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി  അംഗ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് അദ്ധ്യാപന വൃത്തിയിൽ വെന്നിക്കൊടി പാറിച്ച ശ്രീമതി : നന്ദിനി ടീച്ചറെ വാർഡ് മെമ്പർ റജ്ന കുറുക്കാം പോയിൽ ആദരിച്ചു.

ജെ.സി.ഐ പ്രസിഡണ്ട് കെ.ടി വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ബി.സി കാദർ , ജൈസൽ, കെ.പി റഊഫ് ,മുഹമ്മദ്, അബ്ദുറഹിമാൻ, എം.പി ഗഫൂർ, കമറുദ്ദീൻ, അഷ്‌റഫ് പാറച്ചാലിൽ, എന്നിവർ സംസാരിച്ചു. ഷാഹിദ് സ്വാഗതവും ഷഫീഖ് കത്തറമ്മൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right