Trending

സത്താറിന്റെ കരൾ മാറ്റത്തിനായി സുമനസ്സുകൾ കനിയണം

Sathar-Kanthapuram-Treatment-Liver Transplantation


പൂനൂരിലെ വ്യാപാരിയായ കാന്തപുരം മാവുള്ളകണ്ടി സത്താര്‍ (ലൈറ്റ്ഹൗസ്) കരള്‍രോഗ  ബാധിതനായി ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ എത്രയുംവേഗം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാവണമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത ശസ്ത്രക്രിയക്ക് ഏതാണ്ട് 40 ലക്ഷം രൂപയോളം ചിലവു വരും. 

ഉപജീവനത്തിനായി സാധാരണ കച്ചവടം നടത്തിവരുന്ന സത്താറിന് കുടുംബത്തിന് താങ്ങാനാവുന്നതിലപ്പുറമാണ് ഈ തുക.  ഭാര്യയും വിദ്യാര്‍ത്ഥികളായ മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സത്താര്‍. അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കി പൂനൂരിലെ സാമൂഹ്യ രാഷ്ട്രീയ മത സാംസ്‌കാരിക വ്യാപാര മേഖലകളിലെ പ്രമുഖര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.  

എം.കെ രാഘവന്‍ എം.പി മുഖ്യരക്ഷാധികാരിയും പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് അടക്കമുള്ള  ജനപ്രതിനിധികള്‍  രക്ഷാധികാരികളും
 സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലത്ത് ചെയര്‍മാനും ജില്ലാപഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം കണ്‍വീനറും വ്യാപാരി വ്യവസായി ഏകോപന സമിതി  പ്രസിഡന്റ് താര അബ്ദുറഹിമാന്‍ഹാജി ട്രഷററുമായാണ് കമ്മിറ്റി രൂപീകരിച്ചത്. 

ധനസമാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താമരശ്ശേരി ടൗണ്‍ ബ്രാഞ്ചില്‍ ചെയര്‍മാന്‍, കണ്‍വീനര്‍, ട്രഷറര്‍ എന്നിവരുടെ പേരില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

മാവുള്ളകണ്ടി സത്താര്‍ ചികിത്സാ സഹായ കമ്മിറ്റി
ബാങ്ക്:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താമരശ്ശേരി ടൗണ്‍ ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍ : 37617022455
ഐ.എഫ്.സി. കോഡ് : SBIN0014576

ഫോൺ : 9495548031, 9846881772, 9645010888

Satgar-Kanthapuram-Treatment-Liver Transplantation


റിപ്പോർട്ട്

മുജീബ് ചളിക്കോട്
Previous Post Next Post
3/TECH/col-right