ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ ഉലയുന്ന ജീവിതങ്ങൾക്ക് താങ്ങായി നിൽക്കാനും
ജനങ്ങളുടെ വേദനകൾ ഏറ്റെടുത്ത് കൂടെ നിൽക്കാനും രാഷ്ട്രീയ പ്രവർത്തകർക്ക്
സാധിക്കണമെന്ന് എം.കെ രാഘവൻ എം.പി അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട എം.എ റസാഖ് മാസ്റ്റർക്കും വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.ടി.എം ഷറഫുന്നിസ ടീച്ചർക്കും കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണത്തിന് നന്ദി അറിയിച്ചു കൊണ്ട് എം.എ റസാഖ് മാസ്റ്റർ, പി.ടി എം ഷറഫുന്നിസ ടീച്ചർ സംസാരിച്ചു.
പ്രസിഡൻറ് അർഷദ് കിഴക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. വി.കെ കുഞ്ഞായിൻ
മാസ്റ്റർ, എം.എ ഗഫൂർ മാസ്റ്റർ, എൻ.സി ഹുസൈൻ മാസ്റ്റർ, വി.കെ.അബ്ദുറഹിമാൻ
മാസ്റ്റർ, കെ.കെ ജബ്ബാർ മാസ്റ്റർ, സി.ടി ഭരതൻ മാസ്റ്റർ ,ടി.എം രാധാകൃഷ്ണൻ,
പി.എം ഹമീദ് മാസ്റ്റർ, പി. ഡി നാസർ മാസ്റ്റർ, സി.എം ഖാലിദ്, ഇഖ്ബാൽ
കത്തറമ്മൽ, നൗഷാദ് പന്നൂര്, എം.പി ഹുസൈൻ മാസ്റ്റർ, മുജീബ് ആവിലോറ, പി.ടി
ഷാജർ മാസ്റ്റർ, സുബൈർ കച്ചേരിമുക്ക്, നാസർ കൈവേലിക്കടവ്, സി.ടി ഇഖ്ബാൽ,
വി.കെ സെയ്ദ്, വി.പി അഷ്റഫ്, എം.കെ.സി അബ്‌ദുറഹിമാൻ, ഉമർ സ്വാലിഹ്
സംസാരിച്ചു.
ജനറൽ സെക്രട്ടറി എൻ ജാഫർ മാസ്റ്റർ സ്വാഗതവും ട്രഷറർ ഷമീർ പറക്കുന്ന് നന്ദിയും പറഞ്ഞു.
Report
ജനറൽ സെക്രട്ടറി എൻ ജാഫർ മാസ്റ്റർ സ്വാഗതവും ട്രഷറർ ഷമീർ പറക്കുന്ന് നന്ദിയും പറഞ്ഞു.
Report
Mujeeb Chalikkode
Tags:
ELETTIL NEWS