Trending

ഉദ്ഘാനം കഴിഞ്ഞ് ആഴ്ചകൾക്കകം തെരുവു വിളക്ക് അണഞ്ഞു.


കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖിന്റെ ഫണ്ട് ഉപയോഗിച്ച് ചളിക്കോട് അങ്ങാടിയിൽ സ്ഥാപിച്ച ലോ മാസ് ലൈറ്റ് ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കകം അണഞ്ഞു.ഏറെ കെട്ടിഘോഷിച്ച് രാഷ്ടീയ വാഗ്വാദങ്ങൾക്കിടയിലാണ്, നിലാവ് അസ്തമിക്കാത്ത പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവ് വിളക്ക് സ്ഥാപിച്ചത്.കൊടുവള്ളി കെ.എം.ഒ.കോളെജിലെ അനിഷ്ഠ സംഭവുമായി ബന്ധപ്പെട്ട് ,എം .എൽ .എക്കെതിരെ യൂത്ത് ലീഗ് സമരം നടത്തിയിരുന്ന ഉദ്ഘാടന സമയത്ത് വൻ പൊലീസ് സന്നാഹത്തിലാണ് പരിപാടി നടന്നത്. തെരുവ് വിളക്ക് സ്ഥാപിക്കാൻ അടിസ്ഥാന സൗകര്യം ഒരുക്കിയിരുന്ന ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെ സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരുന്നില്ല.
കറന്റ് ബിൽ യഥാ സമയം അടക്കാത്തതിനാൽ കെ.എസ്. ഇ.ബി ഉദ്യോഗസ്ഥർഫ്യൂസ് ഊരിയിരിക്കുകയാണ്.പൊതു ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന തെരുവ് വിളക്ക് തെളിഞ്ഞ് കാണണമെന്നാണ് പൊതു ജനപക്ഷം. 
കത്താത്തതിൽ പ്രതിഷേധിച്ച് ഹൈമാസിനു ചുറ്റും മെഴുക് തിരി തെളിയിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.




മുജീബ് ചളിക്കോട്    
9946470189

Previous Post Next Post
3/TECH/col-right