Trending

നെല്ലാംകണ്ടി - എളേറ്റിൽ വട്ടോളി റോഡ് നവീകരണം: 29 കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി.

കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാന പാതയായ നെല്ലാംകണ്ടി – എളേറ്റിൽ വട്ടോളി റോഡ് നവീകരണത്തിന് 29 കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭിച്ചതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നാണ് പദ്ധതിക്കായി തുക അനുവദിച്ചിട്ടുള്ളത്.

കൊല്ലഗൽ ദേശീയപാതയിൽനിന്ന് നെല്ലാംകണ്ടിയിൽ ആരംഭിച്ച് എളേറ്റിൽ വട്ടോളി, കണ്ണിറ്റമാക്കിൽ, നെരോത്ത്, വള്ളിയോത്ത് വഴി കാരക്കുന്നത് അവസാനിക്കുന്ന റോഡിന്റെ 12 കിലോമീറ്റർ ദൂരത്തിലാണ് നവീകരണ പ്രവൃത്തികൾ നടക്കുക.

ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്ന റോഡിൽ ഡ്രൈനേജ് സംവിധാനം, സംരക്ഷണഭിത്തി ക്രാഷ് ബാരിയർ, റോഡ് സുരക്ഷാ മാർക്കിംഗുകൾ തുടങ്ങിയവയും ഉൾപ്പെടും. ആവശ്യമായ സ്ഥലങ്ങളിൽ റോഡ് ഉയർത്തിയും നിരപ്പാക്കിയും ഗതാഗതസൗകര്യവും സുരക്ഷയും മെച്ചപ്പെടുത്തുന്ന രീതിയിലായിരിക്കും പ്രവൃത്തികൾ നടപ്പാക്കുക.

പ്രവൃത്തി ടെൻഡർ ചെയ്ത് നവീകരണ പ്രവർത്തികൾ വേഗത്തിൽ തുടങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പി.കെ. ഫിറോസ് എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.


Previous Post Next Post
3/TECH/col-right