എളേറ്റിൽ: എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന് വരുന്ന കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. അൻപത്തി ഒൻപത് മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ എളേറ്റിൽ എം.ജെ എച്ച്. എസ്. എസ്, യുപി ജനറൽ വിഭാഗത്തിൽ എ.യു.പി.എസ് പുന്നശ്ശേരി, എൽ .പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്താണ്.
യു.പി സംസ്കൃതോത്സസവത്തിൽ ഹസനിയ എ.യു. പി. എസ് മുട്ടാഞ്ചേരി, എൽ .പി അറബിക് കലോത്സവത്തിൽ ജി.എം യു.പി.എസ് എളേറ്റിലും യു.പി അറബിക് കലോത്സവത്തിൽ എം.എം എ.യു.പി. എസ് ആവിലോറയും എച്ച്.എസ് അറബി കലോത്സവത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നരിക്കുനിയും മുന്നിട്ട് നിൽക്കുകയാണ്.
കലോത്സവ സമാപന പരിപാടി പി.കെ ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാപ്പിള കലകളും നൃത്ത മത്സരങ്ങളും നടന്ന ഇന്നലെ തിങ്ങി നിറഞ്ഞ സദസ്സായിരുന്നു. കലോത്സവ വേദിയിൽ മീഡിയ ആൻ്റ് പബ്ലിസിറ്റി കമ്മിറ്റി ഒരുക്കിയ ഹൽവ സൽക്കാരം ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഉമർ ഷഫീഖ് പറക്കുന്ന് അധ്യക്ഷനായി.
സ്വാഗത സംഘം ചെയർമാൻ സി സുബൈർ, കെ.കെ. ഉനൈസത്ത്, ഡോ. പി.പി മുഹമ്മദ് ബഷീർ, റംല മുഹമ്മദലി, പ്രിയങ്ക കരൂഞ്ഞിയിൽ, മീഡിയ കൺവീനർ മുജീബ് ചളിക്കോട് എന്നിവർ സംബന്ധധിച്ചു.
Tags:
ELETTIL NEWS