Trending

എ ഐ & റോബോട്ടിക്സ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

കുട്ടമ്പൂർ: കുട്ടമ്പൂർ ദേശീയ വായനശാല & ഗ്രന്ഥാലയം യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എ ഐ & റോബോട്ടിക്സ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. 5മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളാണ് വർക്ക് ഷോപ്പിൽ പങ്കെടുത്തത്. പുതിയ കാലഘട്ടത്തിലേക്ക് അനിവാര്യമായ വിവര സാങ്കേതിക വിദ്യ,എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) റോബോട്ടിക്സ് തുടങ്ങിയ നൂതന ആശയങ്ങളും, ഉയോഗ രീതിയും പരിചയപ്പെടുത്തുന്ന ക്ലാസ് പുതിയ അനുഭവമായി. 

ബാലുശ്ശേരി നിർമ്മല്ലൂർ സ്വദേശി മാസ്റ്റർ നിവേദ് കെ ശൈലേഷാണ് ക്ലസ് നയിച്ചത്. യൂത്ത് ക്ലബ്ബ് കോഡിനേറ്റർ ഗോകുൽദാസിന്റെ അധ്യക്ഷതയിൽ വായനശാല ഉപദേശക സമിതി അംഗം സി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ.കെ. ലോഹിതാക്ഷൻ, കെ.കെ. ലോഹിതാക്ഷൻ, സൗരവ് സന്തോഷ്, ലേഖ ടീച്ചർ, വാസു മാസ്റ്റർ, സത്യനാഥൻ എന്നിവർ സംബന്ധിച്ചു. 

കുട്ടികളായ ശ്രീവേദ് എസ്, ജുവൈൻ നിഹാദ് എന്നിവർ ഫീഡ്ബാക്ക് അവതരിപ്പിച്ചു. വായനശാല സിക്രട്ടറി എം.എ ഷുക്കൂർ സ്വാഗതവും, എം മധു നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right