പൂനൂർ: ലൈസൻസില്ലാതെ കൗമാരക്കാർ വാഹനം ഓടിക്കുന്നതിനെതിരെ പരിശോധന ശക്തമാക്കി ബാലുശ്ശേരി പോലിസ്. ഇന്നലെ വാഹനവുമായി കുട്ടികളുടെ റോഡിലൂടെയുള്ള അഭ്യാസങ്ങളെക്കുറിച്ച് എളേറ്റിൽ ഓൺലൈൻ വാർത്ത ചെയ്തിരുന്നു.
പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വൈകീട്ട് സ്കൂൾ വിടുന്ന സമയത്ത് മഫ്തിയിലെത്തിയ പൊലീസ് സംഘം വിദ്യാർഥികൾ ഉപയോഗിച്ചിരുന്ന ഇരുപത്തഞ്ചോളം ബൈക്കുകളും, സ്കൂ
ട്ടറുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് നാലുമണിയോടെ സ്കൂൾ
ബെല്ലടിച്ചതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മഫ്തിയിലെത്തിയ പൊലീസ് സംഘം
കുട്ടികൾ വണ്ടികൾ പാർക്ക് ചെയ്തിരുന്ന ഭാഗങ്ങളിൽ നേരത്തെ
തന്നെ നിലയുറപ്പിച്ചിരുന്നു. സ്കൂൾ വിട്ടിറങ്ങി വണ്ടിയെടുത്ത് വീട്ടിലേക്ക് പോകാൻ തുടങ്ങിയ വിദ്യാർഥികളെ പൊലീസ് സംഘം തടയുകയായിരുന്നു.
പോലീസിനെ കണ്ട് പരിഭ്രാന്തരായ
വിദ്യാർഥികൾ വാഹനങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന്
ഇരുചക്ര വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ബാലുശ്ശേരി സ്റ്റേഷനിലേക്ക് മാറ്റി. പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഉപയോഗിക്കുന്നതിന് വിലക്കുള്ളതിനാൽ ആർ. സി. പ്രകാരം ഉടമസ്ഥരെ കണ്ടെത്തി തുടർ നടപടികളെടുക്കുമെന്ന് പോലീസ് പറഞ്ഞു.