എളേറ്റിൽ: 2026 നവംബർ 2, 3, 4 ദിവസങ്ങളിൽ എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന കൊടുവള്ളി സബ്ജില്ല സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽ നാട്ടൽ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ പി. ജി. മുഹമ്മദ് നിർവഹിച്ചു.
സംഘടക സമിതി ചെയർമാൻ സി. സുബൈർ, കൺവീനർ ഡോ. പി. പി മുഹമ്മദ് ബഷീർ, എ.ഇ.ഒ എൻ.കെ രശ്മി, കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ശ്രീജിത്ത്, കൺവീനർ ഫൈസൽ പടനിലം, സ്റ്റേജ് ആൻഡ് ലൈറ്റ് കമ്മിറ്റി ചെയർമാൻ മെഹബൂബ് ,വാർഡ് മെമ്പർമാരായ റംല മുഹമ്മദലി,അയ്യൂബ് പൂക്കോട്, പി.ടി.എ പ്രസിഡണ്ട് ഇസ്ഹാഖ് പൂക്കോട്, എച്ച്.എം ഫോറം കൺവീനർ അനിൽ, വി .കെ. മുഹമ്മദ് റഷീദ്, യു.കെ. റഫീഖ്, പി.ടി. ഷാജി, സാദിഖ്റഹ്മാൻ, എം സിറാജുദ്ദീൻ, എ.കെ കൗസർ, പി ഷഫീക്ക്, ഫസൽ ബാരി, ജസീര്‍ മടവൂർ, പി.കെ. സാബിറ, കെ. കെ സുൽഫത്ത്, ഷാഹിന, സി.ഷബീർ, പി.സി ഗഫൂർ, അമീർ, ഫായിസ്, കെ.സി.അബ്ദുൽ ജലീൽ, കെ.കെ. കമറുദീൻ, മുജീബ് ചളിക്കോട് എന്നിവർ സംബന്ധിച്ചു.