എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ വളർത്തു മൃഗങ്ങൾക്കായി റാബിസ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നടത്തി. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുബൈർ മാസ്റ്റർ കുത്തിവെപ്പ് വാക്സിൻ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ രാജേഷിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ.കെ.ഉനൈസത്ത് അധ്യക്ഷത വഹിച്ചു. വെറ്റിനറി സർജൻ ഡോ. വിക്രാന്ത്. വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ജസിയ ടീച്ചർ, ഹഫ്സത്ത്, ഷബീറ അഷ്കർ, ഇന്ദു സനിത്ത്, അബ്ദുറസാഖ്, സാദനന്ദൻ, കവിത എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS