കോഴിക്കോട്: സമസ്ത സെൻ്റിനറിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എസ് എം എ ജില്ലാ മാനേജ്മെൻ്റ് കോൺഫറൻസ് നാളെ രാവിലെ 9 മണി മുതൽ എളേറ്റിൽ വട്ടോളി മെറൂസില കൺവൻഷൻ സെൻ്ററിൽ (കട്ടിപ്പാറ കെ കെ ഉസ്താദ് നഗറിൽ) നടക്കും. മദ്രസാ പ്രസ്ഥാനത്തിൻ്റെ വികസനവും വളർച്ചയും സാധ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം,പുതുയുഗത്തിൽ മാനേജ്മെൻ്റും അദ്ധ്യാപകരും തമ്മിലുള്ള ബന്ധങ്ങൾ,കാര്യക്ഷമമായ മദ്റസാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
നാളെ കാലത്ത് 9 മണിക്ക് സ്വാഗതസംഘം ചെയർമാൻ സി എം യൂസുഫ് ഹാജി പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും തുടർന്ന് രജിസ്ട്രേഷൻ ആരംഭിക്കും.9.30 ന് നടക്കുന്ന ഉൽഘാടന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിക്കും.ജില്ലാ പ്രസിഡൻ്റ് പ്രൊഫ:അവേലത്ത് സയ്യിദ് സ്വബൂർ തങ്ങളുടെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻ്റ്മുഫ്ത്തി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉൽഘാടനം നിർവഹിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗം സി മുഹമ്മദ് ഫൈസി,കേരള മുസ്‌ലിം ജമാഅത് സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുള്ള,മജീദ് കക്കാട് എസ് എം എ സംസ്ഥാന സെക്രട്ടറിമാരായ അസീസ് ഫൈസി ചെറുവാടി,വള്ളിയാട് മുഹമ്മദലി സഖാഫി കേരള മുസ്‌ലിം ജമാഅത് ജില്ലാ വൈ പ്രസി:സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ,പ്രൊഫ:എ കെ അബ്ദുൽ ഹമീദ്,ടി കെ അബ്ദുറഹ്‌മാൻ ബാഖവി,അലവി സഖാഫി കായലം,ഷാദിൽ നൂറാനി,നാസർ സഖാഫി അമ്പലക്കണ്ടി,ജലീൽ മുസ്‌ലിയാർ ചിയ്യൂർ,കെ എം അബ്ദുൽ ഹമീദ്,സലാം ബുസ്താനി എന്നിവർ സംബന്ധിക്കും.
ജില്ലാ വൈസ്പ്രസി: സ്വലാഹുദ്ധീൻ മുസ്‌ലിയാർ കുറ്റിക്കാട്ടൂർ കീനോട്ട് അവതരിപ്പിക്കും.10.30 മുതൽ വിവിധ സെഷനുകളിൽ അനസ് അമാനി,റഹ്മത്തുള്ള സഖാഫി എളമരം,സ്വാദിഖ് സഖാഫി പെരുന്താറ്റിരി,ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി,കെ മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൽ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും.
വൈകിട്ട് 3 ന് നടക്കുന്ന സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന:സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഹാരി ഉൽഘാടനം ചെയ്യും. ജി അബൂബക്കർ,എൻ മുഹമ്മദലി മാസ്റ്റർ മാവൂർ,കബീർ എളേറ്റിൽ,സുലൈമാൻ കരുവള്ളൂർ,റശീദ് ദാരിമി കണ്ണൂർ,റാഷിദ് ബുഹാരി,ഷാഫി അഹ്‌സനി,മുനീർ സഅദി പൂലോട്,ഷംസുദ്ദീൻ സഅദി കൂരാച്ചുണ്ട്,ജിഫ്രി തങ്ങൾ വടകര,എൻ സി കോയക്കുട്ടി ഹാജി,അലി ഫൈസി,സി അബ്ദുറഹ്‌മാൻ മാസ്റ്റർ സംബന്ധിക്കും.
Tags:
ELETTIL NEWS