എളേറ്റിൽ: എളേറ്റിൽ ജി എം യു പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഭക്ഷ്യമേള സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എം.വി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ വീടുകളിൽ തയ്യാറാക്കിയ നാടൻ പലഹാരങ്ങളും വിവിധ ഭക്ഷ്യവിഭവങ്ങളും മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
നാടൻ ഭക്ഷണങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഭക്ഷണശീലങ്ങളിൽ ആരോഗ്യകരമായ മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മേള സഹായകമായി.
സി.കെ. അബ്ദുൽ അമീർ, സി. സുൽഫത്ത്, സവിത.പി. മോഹൻ ,
കെ.സുമയ്യ, പി.നിഷാന, വി. സൗമ്യ, എം.കെ. അഞ്ജുഷ, കെ.പി.ബിനില, ജാസ്മിൻ, ഉഷ ജാഫർ, നീതു മോഹനൻ എന്നിവർ സംസാരിച്ചു.