കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 എസ്.എസ്.എൽ. സി. ബാച്ചിന്റെ മെഗാ സംഗമം ഈ മാസം 20 ന് കിഴക്കോത്ത് അൽഫിത്റ ഓഡിറ്റോറിയത്തിൽ നടക്കും.
1983 - 84 എസ്.എസ്.എൽ.സി.ബാച്ചിലെ മുഴുവൻ അംഗങ്ങളും അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും. റിട്ട. അധ്യാപകൻ പി.സി.വേലായുധൻ മെഗാ സംഗമം ഉദ്ഘാടനം ചെയ്യും.
ബാച്ച് അംഗങ്ങളുടെ പരിചയപ്പെടൽ,
അധ്യാപക സെഷൻ, ബാച്ച് അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉണ്ടാകും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ നടക്കുന്ന മെഗാ സംഗമത്തിൽ ബാച്ചിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് ചെയർമാൻ എൻ.കെ. മുഹമ്മദ് കോയയും, കൺവീനർ പി.സി.അഖിലേഷും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9961085750, 9539310960, 9947912789
എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:
KODUVALLY