എളേറ്റിൽ: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതുവിദ്യാലയങ്ങളിൽ 2025-26 വർഷത്തെ മികച്ച പ്രകടനം നടത്തിയ സ്കൂളുകൾ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ കൊടുവള്ളി ഉപജില്ലയിൽ നിന്നും ഉയർന്ന സ്കോർ നേടി എളേറ്റിൽ ജി എം യു പി സ്കൂൾ ശ്രേഷ്ഠ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
എളേറ്റിൽ ജി എം യു പി സ്കൂളിനുള്ള ബെസ്റ്റ് പെർഫോമൻസ് പുരസ്കാരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൻ.കെ. രശ്മി സ്കൂൾ അധികൃതർക്ക് കൈമാറി.
Tags:
ELETTIL NEWS