എളേറ്റിൽ: കോഴിക്കോട് ജില്ലയിലെ എളേറ്റിൽ വട്ടോളി കാഞ്ഞിരമുക്കിൽ പ്രവർത്തിച്ചുവരുന്ന
ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും മൂന്ന് വിദ്യാർത്ഥികൾ കൂടി ഹാഫിള് ആയി. കോളേജിന്റെ ദശ വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് ഖുർആൻ മനപാഠ:മാക്കിയതിൻ്റെ പൂർത്തീകരണം നടത്തിയത്.
തിക്കോടി സ്വദേശി ഹാഫിള് മുഹമ്മദലി ദാരിമി കോടിക്കലിന്റെ മകൻ മുഹമ്മദ് സിയാൻ വി കെ, വയനാട് കുപ്പാടിത്തറ സ്വദേശി മുഹമ്മദ് സുഹരിയുടെ മകൻ മുഹമ്മദ് ജസീൽ പി എം, വെളിമണ്ണ സ്വദേശി അബ്ദുൽ നാസർ ബാഖവി കുണ്ടത്തിലിന്റെ മകൻ മുഹമ്മദ് നുഅ്മാൻ എ.കെ. എന്നീ മൂന്ന് വിദ്യാർത്ഥികളാണ് പുതുതായി ഹാഫിള് ആയത്.
ചടങ്ങിൽ ഉസ്താദുമാരായ ഹാഫിസ് അബ്ദുസ്സലാം കെ കെ, ഷബീറലി അശ്അരി, ഹാഫിസ് മുഹമ്മദ് ഹാരിസ്, ഹാഫിസ് മുഹമ്മദ് ഹനാൻ , തുടങ്ങിയ പണ്ഡിതന്മാർ,വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ, കമ്മിറ്റി ഭാരവാഹികൾ, മഹല്ല് നിവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags:
ELETTIL NEWS