എളേറ്റിൽ: "ഒരു ദശകത്തിന്റെ പ്രകാശ പ്രയാണം" എന്ന പ്രമേയത്തിൽ എളേറ്റിൽ വട്ടോളി ദാറുൽ ഫുർഖാൻ കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ദശവാർഷിക സനദ്-ദാന സമ്മേളനം "ഫുർഖാനിയം '26" സെപ്റ്റംബർ 14, 15 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും.
പ്രമുഖ മത-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സി. മുഹമ്മദ് ഫൈസി, ഹാഫിള് അഹമ്മദ് കബീർ ബാഖവി, പി.പി. അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ, ഹാഫിള് അബ്ദുസ്സലാം മുസ്ലിയാർ എളേറ്റിൽ എന്നിവർ പ്രഭാഷണങ്ങൾക്കും, നേതൃത്വത്തിനും സാന്നിധ്യമാകും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ പരിപാടിയിൽ വിദ്യാർഥികളുടെ ആർട്സ് ഫെസ്റ്റ്, ഖവാലി, ബുർദ, മജ്ലിസുറഹ്മ, സാംസ്കാരിക സമ്മേളനം, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.