പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായ പി ടി സിറാജുദ്ദീനെ സ്കൂൾ അസംബ്ലി അനുമോദിച്ചു. സംസ്ഥാന അധ്യാപക അവാർഡിൻ്റെ ഭാഗമായി ലഭിച്ച തുക സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി കൈമാറി. മുഴുവൻ വിദ്യാർത്ഥികൾക്കും മധുരപലഹാരം വിതരണം ചെയ്യുകയും ഉണ്ടായി.
അസംബ്ലിയിൽ സീനിയർ അധ്യാപകൻ ടി പി അജയൻ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി കെ മഹേഷ് മെമൻ്റോ നൽകി. ഇ സൈറ, കെ അബ്ദുൽ ലത്തീഫ്, വി എച്ച് അബ്ദുൽ സലാം, കെ മുബീന, സി പി ബിന്ദു, എ കെ എസ് നദീറ, കെ പി അഭിലാഷ് എന്നിവർ ആശംസകൾ അറിയിച്ചു.