കൊടുവള്ളി: പടനിലം പാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പാലത്തിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ വീതി കൂട്ടണമെന്നും ആവശ്യപ്പെട്ട് പടനിലം പാലം ജനകീയ സമിതി ഭാരവാഹികൾ കുന്ദമംഗലം എം.എൽ.എ. എം.എ. റസാഖ് മാസ്റ്ററെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.
പാലം നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അടിയന്തരമായി ഇടപെടുന്നുണ്ടെന്ന് എം.എ. റസാഖ് മാസ്റ്റർ ഭാരവാഹികളെ അറിയിച്ചു. വരും ദിവസങ്ങളിൽ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകുമെന്നും എം.എൽ.എ ഉറപ്പുനൽകി.
ചടങ്ങിൽ വി. മുഹമ്മദ് കോയ, ആബിദ് ആരാമ്പ്രം, ചോലക്കര മുഹമ്മദ് മാസ്റ്റർ, ബഷീർ കുമ്മങ്ങോട്, ഹനീഫ പി.കെ., എൻ. ഖാദർ മാസ്റ്റർ, മുഹമ്മദ് പൂളക്കാടി, അബ്ദു റസാഖ് ഇ.പി., അബൂബക്കർ പടനിലം തുടങ്ങിയ ജനകീയ സമിതി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.
Tags:
KODUVALLY