Trending

സുഭാഷ് കൊടുവള്ളിയുടെ ചിത്രപ്രദർശനം സെപ്റ്റംബർ 11ന് ചക്കാലക്കൽ ഹൈസ്കൂളിൽ

കൊടുവള്ളി: കൊടുവള്ളി പ്രസ്സ് ക്ലബ്‌ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫർ സുഭാഷ് കൊടുവള്ളിയുടെ ചിത്ര പ്രദർശനം സെപ്തംബർ 11ന് രാവിലെ 10 മണി മുതൽ  വൈകുന്നേരം 4 മണി വരെ മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 

തെരഞ്ഞെടുത്ത 25 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടാവുക. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്യും. മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളി, എഴുത്തുകാരൻ വി. മുഹമ്മദ് കോയ തുടങ്ങിയവർ സംബന്ധിക്കും.
Previous Post Next Post
3/TECH/col-right