എളേറ്റിൽ: കാഞ്ഞിരമുക്ക് ഹിദായത്തു സിബിയാൻ മദ്രസ കാഞ്ഞിരമുക്കിലെ ഈ വർഷത്തെ മീലാദ് പ്രോഗ്രാം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.മഹല്ല് പ്രസിഡണ്ട് കണ്ണഞ്ചേരി അബ്ദുറഹ്മാൻ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ദഫ് കളിയുടെയും മറ്റും അകമ്പടിയോടെ നടന്ന വർണ്ണാഭമായ ഘോഷയാത്ര നവ്യാനുഭൂതിയായി.
തുടർന്ന് നടന്ന മൗലിദ് സദസ്സിന് മഹല്ല് ഖത്തീബ് ഷബീറലി അശ്അരി നേതൃത്വം നൽകി. രാവിലെയും ഉച്ചക്കും അന്നദാനം നൽകി. വിദ്യാർഥികളുടെ കലാപരിപാടികളും ദഫ് പ്രദർശനവും മറ്റും നടന്നു. സമാപന സമ്മേളനത്തിൽ മഹല്ല് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച. മഹല്ല് ഖത്തീബ് ഷബീറലി അശ്അരി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഏറ്റവും മികച്ച അഗ്രികൾച്ചറൽ അസിസ്റ്റന്റിനുള്ള ഈ വർഷത്തെ അവാർഡ് നേടിയ മഹല്ല് സ്വദേശിയായ പി എ ഹസ്നയെ പ്രത്യേക ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും മറ്റും നൽകി ആദരിച്ചു. കെ അബ്ദുസമദ് ഹാജി, എൻ. കെ. സലിം മാസ്റ്റർ, കുട്ടിഹസൻ പി.കെ, ബി.സി. പരീദ് തുടങ്ങിയവർ സംസാരിച്ചു.
Tags:
ELETTIL NEWS