എളേറ്റിൽ: എളേറ്റിൽ തബ്‌ലീഗുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഈ വർഷത്തെ നബിദിനാഘോഷ പരിപാടികൾ 'നൂറെ മദീന മിലാദ് മീറ്റ്' സമാപിച്ചു. സമാപന സമ്മേളനം പ്രശസ്ത മാപ്പിളപ്പാട്ടു നിരൂപകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ എ.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. സമദ് വട്ടോളി, കെ. പി. സി. അബ്ദുറഹിമാൻ, എ. മൂസ മുസ്‌ലിയാർ,ഹഖ് വയപ്പുറത്, എ. കെ. ജബ്ബാർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, സർട്ടിഫിക്കറ്റ് വിതരണം, സമ്മാനം വിതരണം എന്നിവയും നടത്തി. ചടങ്ങിന് അബ്ദുറഹിമാൻ കാരാട്ട് സ്വാഗതവും, കെ. സി. ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS