Trending

പന്ത്രണ്ടുകാരനെ ക്രൂരമായി ഉപദ്രവിച്ച സംഭവം:മുഖ്യപ്രതി ദുബായിലേക്ക് കടന്നു

എളേറ്റിൽ: കിഴക്കോത്ത് ആവിലോറയിൽ വാച്ച് മോഷണമാരോപിച്ച് പന്ത്രണ്ടുകാരനെ അതിക്രൂരമായി ഉപദ്രവിച്ച കേസിലെ പ്രതികളിലൊരാൾ കേസെടുത്തതിന്റെ തൊട്ടടുത്ത പുലർച്ചെ ദുബായിലേക്ക് കടന്നതായി വിവരം. കുട്ടിയുടെ പിതൃ സഹോദര പുത്രനാണ് നാട്ടിൽനിന്ന് കടന്നു കളഞ്ഞത്. 

ഓഗസ്റ്റ് ആറിന് നടന്ന
സംഭവത്തിൽ പതിമൂന്നാം ദിവസമാണ്
പോലീസ് കേസെടുത്തത്. ചൈൽഡ്
വെൽഫെയർ കമ്മിറ്റി ഇടപെട്ടതിന് പി
ന്നാലെയായിരുന്നു ഇത്.
അതിന്റെ തൊട്ടടുത്ത ദിവസമായ
20-ന് പുലർച്ചെ കോഴിക്കോട്ടുനിന്ന്
ഇയാൾ ദുബായിലേക്ക് കടന്നെന്നാണ്
അന്വേഷണസംഘം കണ്ടെത്തിയത്. 

പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും മുൻപാണ്  യാത്ര ചെയ്തത്. നേരത്തേ ഷെഡ്യൂൾ റദ്ദാക്കുകയും പിന്നീട് റീഷെഡ്യൂൾ ചെയ്യുകയും ചെയ്ത
വിമാനത്തിലുള്ള യാത്ര. പ്രതിയെ തിരി
ച്ചെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട
ന്ന് കൊടുവള്ളി എസ്.ഐ. അറിയിച്ചു.
കേസിൽ ഒളിവിൽക്കഴിയുന്ന മറ്റുരണ്ട്
പ്രതികളും രാജ്യം വിട്ട് പോയിട്ടില്ലെന്നാ
ണ് വിവരം. ഇവർക്കായി തിരച്ചിൽ ഊർ
ജിതമാക്കിയതായും അന്വേഷണത്തിന്
പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചതായും കൊടുവള്ളി പോലീസ് അറിയിച്ചു.

പിതൃസഹോദരന്റെ വാച്ച് മോഷ്ടിച്ചെ
ന്ന് ആരോപിച്ചായിരുന്നു പന്ത്രണ്ടുകാ
രനായ വിദ്യാർഥിയെ പിതാവിന്റെ ജ്യേ
ഷഠസഹോദരനും, അദ്ദേഹത്തിന്റെ ഭാര്യ
യും, മകനും അവരുടെ വീട്ടിലേക്ക് വിളി
ച്ചുകൊണ്ടുപോയി ക്രൂരമായി ഉപദ്രവി
ച്ചത്. മോഷണം പോയെന്ന് ആരോപിച്ച
വാച്ച് പിന്നീട് പള്ളിയിൽനിന്ന് കണ്ടെടു
ക്കുകയും ചെയ്തു.

പന്ത്രണ്ടുകാരൻ നേരിട്ടത് അതി
ക്രൂരമായ പീഡനമാണെന്ന് കുട്ടിയുടെ
സഹോദരനും പിന്നീട് വെളിപ്പെ
ടുത്തിയിരുന്നു. അനിയനെ ഉപ്പയുടെ
ബന്ധുക്കൾ വായിൽ തുണി തിരുകിക്ക
യറ്റി കൈയും കാലും കെട്ടിയിട്ട് കമ്പിവ
ടികൊണ്ട് മർദിച്ചെന്നും കണ്ണിൽ മുളകും
ദേഹത്തേൽപ്പിച്ച മുറിവുകളിൽ ഉപ്പും
നാരങ്ങാനീരും മുളകും തേച്ചെന്നും
കാൽവിരലിൽ കയറ്റിയ ഈർക്കിൽ
താനാണ് ഊരിയെടുത്തതെന്നുമാണ്
സഹോദരൻ പ്രതികരിച്ചത്.
Previous Post Next Post
3/TECH/col-right