താമരശ്ശേരി: ഓപ്പറേഷൻ തണ്ടറിൻ്റേയും, ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും ഭാഗമായി താമരശ്ശേരി എക്സൈസ് സർക്കിൾ സംഘം കൊടുവള്ളിക്ക് സമീപം നെല്ലാംകണ്ടിയിൽ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 21.99 ഗ്രാം MDMA യും, 412000 രൂപയും, 5 ഫോണുകളും, മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിച്ച ഹോണ്ട സിറ്റി കാറും, ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടികൂടി.
നെല്ലാംങ്കണ്ടിയിലെ മലബാർ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വെച്ചാണ് കൊടുവള്ളി മാനിപുരം നോനിക്കര മുഹമ്മദ് നവാസ് (27), കൊടുവള്ളി ഉളിയാടൻ കുന്ന് ഉമൈർ ഖാൻ (27), കൂമ്പാറ ചുടലക്കണ്ടിയിൽ അൽഅമീൻ (19) എന്നിവരെ പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ ആർ സന്തോഷിൻ്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർമാരായ ഗിരീഷ്, ബിനീഷ് കുമാർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ധനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നൗഷീർ ടി വി, ഷഫീഖ് അലി, പ്രജീഷ് ഒട്ടി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags:
KODUVALLY