കൊടുവള്ളി: മാനിപുരം പുതുശ്ശേരി പാറോൽ വീട്ടിൽ കെ.ശാന്തകുമാരി (60) അന്തരിച്ചു. ആരോഗ്യ വകുപ്പിൽ ലേഡി ഹെൽത്ത് സൂപ്പർവൈസർ (എൽ.എച്ച്. എസ്.) ആയിരുന്നു.
ഭർത്താവ്: പുതുശ്ശേരി പാറോൽ മോഹൻദാസ് (റിട്ട.സീനിയർ ലാബ് ടെക്നിഷ്യൻ, കോഴിക്കോട് മെഡിക്കൽ കോളേജ്). മക്കൾ: ഡോ.ശരുൺ ദാസ് (ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, പൂനെ), പി.അഞ്‌ജിത (സൗത്ത് ഇന്ത്യൻ ബാങ്ക്, ഡൽഹി). മരുമകൻ: സച്ചിൻ എബ്രഹാം (സൗത്ത് ഇന്ത്യൻ ബാങ്ക്, ഡൽഹി).
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.പി.ചെക്കൂട്ടിയുടെ അനിയന്റെ ഭാര്യയാണ് അന്തരിച്ച ശാന്തകുമാരി.
Tags:
OBITUARY