എളേറ്റിൽ: കുണ്ടുങ്ങരപ്പാറ ദാറുൽ ഉലൂം മദ്രസ കമ്മിറ്റി ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തി.
തുടർന്ന് നടന്ന സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം കെ. അബ്ദുറഹിമാൻ മാസ്റ്റർ നിർവഹിച്ചു. മദ്രസ അദ്ധ്യാപകൻ ബഷീർ ഉസ്താദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്രസ വിദ്യാർത്ഥികൾ ദേശീയഗാനം ആലപിച്ചു. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
മഹല്ല് ഭാരവാഹികളും, മദ്രസ അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
Tags:
ELETTIL NEWS