Trending

സ്വാതന്ത്ര്യദിനം ആവേശഭരിതമായി ആഘോഷിച്ച് എളേറ്റിൽ ജി.എം.യു.പി. സ്കൂൾ.

​എളേറ്റിൽ: എളേറ്റിൽ ജി.എം.യു.പി. സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും, പി.ടി.എ. ഭാരവാഹികളും, രക്ഷിതാക്കളും, വിദ്യാർത്ഥികളും ആഘോഷങ്ങളിൽ പങ്കാളികളായി.


രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ എം. വി. അനിൽ കുമാർ പതാക ഉയർത്തി. സ്കൂൾ ലീഡർ അലി അൽഫിദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് പ്രധാന അധ്യാപകൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ആത്മബലി അർപ്പിച്ച മഹാരഥന്മാരുടെ സ്മരണകൾ പുതുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ്  ഗഫൂർ പി. സി,  എസ്.എം.സി. ചെയർമാൻ മനോജ്‌ എൻ.കെ, എം. പി. ടി. എ. ചെയർപേർസൺ സാജിദത്. സി. കെ, സ്കൂൾ സീനിയർ അസിസ്റ്റന്റ് സുൽഫത് ടീച്ചർ, സി.കെ. അബ്ദുൽ അമീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ചടങ്ങിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ദേശഭക്തിഗാനം, ക്വിസ് മത്സരം, പ്രസംഗമത്സരം, ചിത്രരചന, പതാക നിർമ്മാണം തുടങ്ങിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും  ചെയ്തു. കരുവൻപൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ടി. രതീഷിൻ്റെ നേതൃത്വത്തിൽ മെഗാക്വിസ് മത്സരവും നടത്തി.

സ്കൂൾ കുട്ടികൾ അവതരിപ്പിച്ച വിവിധ സാംസ്കാരിക പരിപാടികളോടെയും, മധുരപലഹാര വിതരണത്തോടെയും ആഘോഷങ്ങൾ അവസാനിച്ചു.
Previous Post Next Post
3/TECH/col-right