Trending

വട്ടോളി ബസാറില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു:4 പേർക്ക് പരിക്ക്.

ബാലുശ്ശേരി: ബാലുശ്ശേരി വട്ടോളി ബസാറില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. നാലു പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടയാണ് അപകടം. എറണാകുളം സ്വദേശി വിഷ്ണുവാണ്  മരിച്ചത്. ഒരാളെ മൊടക്കല്ലൂര്‍ ആശുപത്രിയിലും, നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

മൂന്നുപേര്‍ കിനാലൂര്‍ ജോഗര്‍ കമ്പനിയില്‍ ജോലി ചെയുന്നവരാണ്. മൂന്നുപേര്‍ കോണ്‍ട്രാക്റ്റ് വര്‍ക്ക് ചെയ്യുന്നവരും. കമ്പനിയില്‍ നിന്നും ബാലുശ്ശേരി വന്ന് ഭക്ഷണം കഴിച്ച് തിരിച്ചുപോകുമ്പോഴാണ് അപകടം. 


കാര്‍ പൂർണമായും തകര്‍ന്നു. നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്‌സും, ഹൈവെ പോലിസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Previous Post Next Post
3/TECH/col-right