ബാലുശ്ശേരി: ഈ മാസം പതിനാറാം തിയ്യതി മുതൽ കാണാതായ ബാലുശ്ശേരിയിലുള്ള യുവതിയെയും, ഏഴ് വയസ്സുള്ള മകനെയും വാളയാറിൽ നിന്നും കണ്ടെത്തി. കാറിൽ സഞ്ചരിക്കുന്ന ഇവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചപ്പോൾ വാളയാർ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
ജൂലൈ 16 നാണ് യുവതിയെ കാണാതായത്. ബാങ്കിലേക്ക് പോവുക എന്ന് പറഞ്ഞാണ് ഇവര് വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.
ഇവരെ കാണാതായ ദിവസം തന്നെ ഒരു മൊബൈൽ ഷോപ്പിലെ ആളെയും കാണാതായിരുന്നു. ഇയാളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.