Trending

"ലാഫാനി" ഷോർട് ഫിലിം റിലീസ് ചെയ്തു.

പൂനൂർ: ദോഹ ദർബാറിന്റെ ബാനറിൽ സബീഹ് അബ്ദുൾ കരീം രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം “ലാഫാനി”യുടെ റിലീസും പ്രീമിയർ ഷോയും കാരുണ്യതീരം ക്യാമ്പസിലെ കെ. മുഹമ്മദ് ഈസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 

ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജി.സി.സി കോർഡിനേറ്ററും ചേന്ദമംഗലൂർ പുൽപറമ്പ് സ്വദേശിയുമായ സി.ടി. കബീർ, ഇഖ്ബാൽ, നീനു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് ഖത്തറിലെ പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

കുടുംബബന്ധങ്ങളിലെ ആശയവിനിമയത്തിന്റെ പ്രാധാന്യവും ജീവിത മൂല്യങ്ങളും ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രമാണ് “ലാഫാനി”. ഖത്തറിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം ഇന്നുമുതൽ ദോഹ ദർബാർ യൂട്യൂബ് ചാനലിൽ പ്രദർശനത്തിന് ലഭ്യമാകും.

ചടങ്ങ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രൺ ഷുക്കൂർ കിനാലൂർ ഉദ്ഘാടനം ചെയ്തു,  സി.ടി കബീറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ പ്രസിഡന്റ്‌ ഡോ. ബഷീർ പൂനൂർ അധ്യക്ഷനായിരുന്നു. കരീം മാസ്റ്റർ, സി. ടി സൈനബ, സി.കെ.എ ഷമീർ ബാവ, അഡ്വ. ടി.പി.എ നസീർ, ടി.എം അബ്ദുൽ ഹക്കീം, കെ. അബ്ദുൽ മജീദ്, സമദ് പാണ്ടിക്കൽ, എ. മുഹമ്മദ് സാലിഹ്, നവാസ് ഐ.പി, പാർവതി ഭായ്, ഫവാസ്, സഫീന കത്തറമ്മൽ, ഷൈമ, ജസീൽ എന്നിവർ സംസാരിച്ചു.

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി കൂടുതൽ സൃഷ്ടികൾ അവതരിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Previous Post Next Post
3/TECH/col-right