കുട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം, കുട്ടമ്പൂർ ബാലവേദിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല ക്യാമ്പ് വായനക്കളരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി ക്യൂട്ടീവ് അംഗം രാജേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വായനശാല സിക്രട്ടി എം.എ. ഷുക്കൂർ ക്യാമ്പ് വിശദീകരിച്ചു.
വാർഡ് മെമ്പർ കെ.കെ വിശ്വംഭരൻ, ലൈബ്രറി കൗൺസിൽ പ്രതിനിധി ടി.കെ.രാജേന്ദ്രൻ മാസ്റ്റർ, കുട്ടമ്പൂർ ഹൈസ്കൂൾ പ്രധാനാധ്യാപിക ബിന്ദു ടീച്ചർ, ലേഖ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് സുരേന്ദ്രൻ മാസ്റ്റർ പുത്തൂർവട്ടം ദേശീയോത്ഗ്രഥനം പ്രമേയമാക്കി അവതരിപ്പിച്ച ആടാം പാടം എന്ന പരിപാടി കുട്ടികളുടെ സജീവത കൊണ്ട് ശ്രദ്ധേയമായി.
സുരേന്ദ്രൻ മാസ്റ്ററെ വാർഡ് മെമ്പർകെ.കെ വിശ്വംഭരൻ ഷാളണിയിച്ച് ആദരിച്ചു. ഉദ്ഘാടന യോഗത്തിൽ മധു മൂത്തേടത്ത് സ്വാഗതവും കെ.കെ ലോഹിതാക്ഷൻ നന്ദിയും രേഖപ്പെടുത്തി.
Tags:
NANMINDA