Trending

ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശിനിയ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് കാണാതായ പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്‌ചയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. നൂറോളം പേർ ചേർന്ന് നടത്തിയ നാലുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദ ചൊവ്വാഴ്ച വൈകീട്ട് 5.20-വരെ മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽ നിന്ന് കുട്ടിയെ കാണാതാകുന്നത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെയും ബാബാബുഡാൻ ഗിരികുന്നിന്റെയും ഭാഗത്ത് വെച്ചാണ് കുട്ടിയെ കാണാതായത്. 

മേഖലയിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽ വരെ വ്യാഴാഴ്ച തെൽമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇന്ന് മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത് നിന്നും 1500 അടി താഴ്‌ചയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.


കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.എസ്എസ്എൽസി പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥിയാണ് ശ്രീനന്ദ. പാലക്കാട്ടെ കടമ്പഴിപ്പുറം സ്വദേശിയാണ്.
ചൊവ്വാഴ്‌ച വൈകിട്ട്‌ കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്.
ശ്രീനന്ദയ്ക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടു കുട്ടികൾ 100 മീറ്റർ അകലെ ഐസ്ക്രീം വാങ്ങാൻ പോയി തിരിച്ചു വന്നു നോക്കുമ്പോഴാണ് ശ്രീനന്ദയെ കാണാനില്ലെന്ന് അറിയുന്നത്. ഈ ചെറിയ നിമിഷങ്ങൾക്കിടയിലാണ് കുട്ടിക്ക് അപകടം പറ്റുന്നത്.  
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പമാണ് ഇവർ ചിക്കമംഗലൂർ എത്തുന്നത്. 

കുട്ടി വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിരിക്കാം എന്ന സാധ്യത ആദ്യഘട്ടത്തിൽ പോലീസ് തള്ളിയിരുന്നു. തുടർന്ന് വീട്ടുകാർ കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കാം എന്ന രീതിയിൽ സംശയിച്ചപ്പോൾ പോലീസും ആ രീതിയിലായിരുന്നു അന്വേഷണം മുന്നോട്ടു പോയിരുന്നത്. അതേസമയം ശ്രീനന്ദയെ കാണാതായ സ്ഥലത്ത് കൂടുതൽ തിരച്ചിലും തുടങ്ങിയിരുന്നു. 
 പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം കേരള പോലീസും കുട്ടിക്കായി തിരച്ചിലിന് എത്തിയിരുന്നു. കുട്ടി അപകടത്തിൽ പെട്ടതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
Previous Post Next Post
3/TECH/col-right