Trending

എം.എം.പറമ്പിൽ ലോറിക്കടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം.

ഉണ്ണികുളം: എകരൂൽ എം.എം. പറമ്പിൽ കൊക്കോ കയറ്റാൻ വന്ന ലോറിക്ക് അടിയിൽപ്പെട്ട് വയോധികൻ മരിച്ചു. വയനാട് വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. എംഎംപറമ്പ് തെച്ചിയിൽ ഇന്ന് പുലർച്ചയോടെയാണ് അപകടം.

തെച്ചിയിൽ കൊക്കോ കയറ്റാനായി എത്തിയതായിരുന്നു ലോറി. വാഹനം പിന്നോട്ട് പിക്കപ്പ് വാനിൽ കെട്ടിവലിക്കുന്നതിനിടെ ലോറിക്കടിയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികൻ്റെ ദേഹത്ത് ചക്രം കയറിയിറങ്ങുകയായിരുന്നു. 

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right