മാനന്തവാടി: ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ
രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു.
കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകന്‍ അദിനാന്‍ (17), പതിമംഗലം അഷ്‌റഫിന്റെ മകന്‍ ആഷിഖ് (15) എന്നിവരാണ് മരിച്ചത്.
കൊടുവള്ളി മസ്ജിദുള്‍ ഹസ്വ ഇശാഅത് സുന്ന ദര്‍സിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.രണ്ട് ദിവസം മുമ്പ് ദര്‍സില്‍ നിന്നും വിനോദയാത്രക്കായി വന്നതായിരുന്നു ഇവര്‍.കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ത്ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍
Tags:
WAYANAD
