Trending

പ്രഭാത വാർത്തകൾ

*⬛എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍; ന്യൂ​ന​പ​ക്ഷ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ നേ​രേ കോ​ടാ​ലി ഓ​ങ്ങു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി*

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ (എ​ഫ്‌​സി​ആ​ര്‍​എ) നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ഭ​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ഇ​തു ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​നു​ള്ള ഫാ​സി​സ്റ്റ് ന​ട​പ​ടി​യാ​ണ്.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ അ​നി​യ​ന്ത്രി​ത​മാ​യ അ​മി​താ​ധി​കാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്. വി​ദേ​ശ സം​ഭാ​വ​ന​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​കു​ന്ന സ്വ​ത്തു​ക്ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണാ​ധി​കാ​രം ന​ല്‍​കു​ന്ന​താ​ണ് എ​ഫ്സി​ആ​ര്‍​എ ഭേ​ദ​ഗ​തി ബി​ല്‍.

വി​ദേ​ശ ഫ​ണ്ട് ചെ​റി​യൊ​രു ഭാ​ഗ​മാ​യാ​ലും മു​ഴു​വ​ന്‍ ആ​സ്തി​യും അ​ധി​കാ​രി​ക്കു കൈ​മാ​റ​ണം. അ​താ​യ​ത് ഒ​രു സ്‌​കൂ​ള്‍, ആ​ശു​പ​ത്രി, ഓ​ഫീ​സ് കെ​ട്ടി​ടം തു​ട​ങ്ങി​യ​വ​യി​ല്‍ ചെ​റി​യൊ​രു വി​ദേ​ശ സം​ഭാ​വ​ന മാ​ത്ര​മു​ണ്ടെ​ങ്കി​ലും മു​ഴു​വ​ന്‍ ആ​സ്തി​യും അ​പ​ക​ട​ത്തി​ലാ​കും. പു​തു​ക്ക​ല്‍ വൈ​കി​​ക്ക​ല്‍ ത​ന്നെ ആ​യു​ധ​മാ​കാം.

നി​ര്‍​ദി​ഷ്ട സ​മ​യ​ത്തി​നു​ള്ളി​ല്‍ പു​തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത പ​ക്ഷം താ​ത്കാ​ലി​ക ഏ​റ്റെ​ടു​ക്ക​ല്‍ സ്ഥി​ര​മാ​യി മാ​റാം. ലൈ​സ​ന്‍​സ് വൈ​കി​​ച്ച് ആ​സ്തി കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും തു​റ​ന്നി​ട്ടി​രി​ക്കു​ന്നു.

വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന ഏ​ജ​ന്‍​സി​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും ആ​സ്തി​ക​ള്‍​ക്ക് വ​ന്‍​ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​ണ് ഈ ​ബി​ല്‍.പൊ​തു​താ​ത്പ​ര്യം എ​ന്നു പ​റ​ഞ്ഞ് സ​ര്‍​ക്കാ​രി​നു സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യാം. അ​തി​നാ​യി വ്യ​ക്ത​മാ​യ നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണോ​പാ​ധി​ക​ള്‍ പോ​ലും ബി​ല്ലി​ല്‍ ഇ​ല്ല.

സ്ഥാ​പ​നം നി​ര്‍​മി​ച്ച​വ​ര്‍​ക്കോ അ​വ​രു​ടെ പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കോ ഏ​റ്റെ​ടു​ക്ക​പ്പെ​ട്ട​വ തി​രി​കെ വാ​ങ്ങാ​ന്‍ പാ​ടി​ല്ല. ഇ​തോ​ടെ സ്ഥാ​പ​നം പ​ണി​ത​വ​രെ പു​റ​ത്താ​ക്കു​ക​യും മ​ണ്ണും​ചാ​രി നി​ന്ന​വ​ര്‍ സ്ഥാ​പ​നം കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ന്നു.ജ​നാ​ധി​പ​ത്യ​പ​ര​മാ​യ എ​തി​ര്‍ ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തും പൗ​ര​സ​മൂ​ഹ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തു​മാ​ണ് ഈ ​ന​ട​പ​ടി.

ബി​ജെ​പി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​ങ്ങ​ളി​ലൊ​ന്നാ​യ ന്യൂ​ന​പ​ക്ഷ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളെ മൂ​ക്കു​ക​യ​റി​ടാ​നു​ള്ള നീ​ക്ക​മാ​ണ് ഈ ​ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ഉ​ദ്ദേ​ശ്യം.

അ​തേ​സ​മ​യം സ​ര്‍​ക്കാ​രി​ന് താ​ത്പ​ര്യ​മു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്ക് ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന പ​ഴു​തു​ക​ളും നി​യ​മ​ഭേ​ദ​ഗ​തി​യി​ലു​ണ്ട്. ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും പ​തി​യി​രി​ക്കു​ന്ന ഈ ​ഭേ​ദ​ഗ​തി ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല.

ബി​ജെ​പി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളോ​ട് യോ​ജി​ക്കാ​ത്ത​വ​രെ ഉ​ന്നം​വ​ച്ചു​ള്ള നി​ഗൂ​ഢ​മാ​യ നീ​ക്ക​മാ​ണി​ത്. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍ ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും സാ​മൂ​ഹി​ക, ജ​ന​സേ​വ​ന, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ മാ​ത്ര​മേ ഈ ​ന​ട​പ​ടി​കൊ​ണ്ട് ക​ഴി​യൂ. ഇ​തി​നെ പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

   *🟨സോ​ജി ലാ ​ചു​ര​ത്തി​ൽ മ​ഞ്ഞു​വീ​ഴ്ച: മ​ര​ണം ഏ​ഴാ​യി, ല​ഡാ​ക്ക്-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത അ​ട​ച്ചു*
ശ്രീ​ന​ഗ​ർ: ല​ഡാ​ക്കി​ലെ സോ​ജി ലാ ​ചു​ര​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ൽ ഏഴ് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശ്രീ​ന​ഗ​ർ-​ലേ ദേ​ശീ​യ​പാ​ത​യി​ൽ വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ഞു​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് പാ​ത​യി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നാ​യി സൈ​ന്യ​ത്തി​ന്‍റെ​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് നി​ല​നി​ൽ​ക്കു​ന്ന മോ​ശം കാ​ലാ​വ​സ്ഥ​യും ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് മ​ഞ്ഞു​പാ​ളി​ക​ൾ ഇ​ടി​ഞ്ഞു​വീ​ണ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ഞ്ഞു​വീ​ഴ്ച തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്
  
   *🟨ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മാ​ന​സി​ക​ പീ​ഡ​നം; യു​വാ​വ് ജീ​വ​നൊ​ടു​ക്കി*

മും​ബൈ: ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലാ​ണ് സം​ഭ​വം.

നാ​സി​ക് ജി​ല്ല​യി​ലെ മാ​ലേ​ഗാ​വി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് സാ​ദ് ആ​സി​ഫ് സ​യ്യി​ദ് (20) ആ​ണ് മ​രി​ച്ച​ത്. പു​നെ​യി​ലെ ജം​ബു​ൽ​വാ​ഡി പ്ര​ദേ​ശ​ത്താ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. വി​ഷം ക​ഴി​ച്ചാ​ണ് സാ​ദ് മ​രി​ച്ച​ത്.

മ​രി​ക്കു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പ് ഇ​യാ​ൾ സ്വ​യം പ​ക​ർ​ത്തി​യ വീ​ഡി​യ സു​ഹൃ​ത്തി​ന് അ​യ​ച്ചു ന​ൽ​കി​യി​രു​ന്നു. ഭാ​ര്യ ക​രി​മു​ന്നീ​ഷ (നി​ഷ ഖാ​ൻ)​യു​മാ​യി സാ​ദ് പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും യു​വ​തി​യും ബ​ന്ധു​ക്ക​ളും സാ​ദി​നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച​യാ​ണ് സാ​ദ് ത​ന്‍റെ ഫോ​ണി​ൽ മ​ര​ണ​മൊ​ഴി എ​ന്ന നി​ല​യി​ൽ വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്ത​ത്. വീ​ഡി​യോ​യി​ൽ നി​ഷ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രു​ടെ പേ​രു​ക​ൾ സാ​ദ് പ​റ​യു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ മാ​ലേ​ഗാ​വി​ലു​ള്ള ഒ​രു സു​ഹൃ​ത്തി​ന് അ​യ​ച്ചു​ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ സാ​ദ് എ​ലി​വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

"വെ​ള്ളി​യാ​ഴ്ച ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. നി​ഷ, സ​ർ​വാ​ർ (കൈ​ഫ് ഖാ​ൻ), രേ​ഷ്മ ക​മ്രു​ഖാ​ൻ, ഷാ​മ ജാ​വേ​ദ് ഷെ​യ്ക്ക്, ജാ​വേ​ദ് ഷെ​യ്ക്ക്, അ​ഥ​ർ​വ കാ​ലെ, ഇ​ഷി​ത എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു'.- ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

    *🟨കോണ്‍ഗ്രസിന്‍റെ പഴയ ആസ്ഥാനമന്ദിരം ഒഴിയാൻ സാവകാശം*
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി 24 അ​ക്ബ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ണ്‍ഗ്ര​സി​ന്‍റെ മു​ൻ ആ​സ്ഥാ​ന​മ​ന്ദി​രം ഒ​ഴി​യ​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന് താ​ത്കാ​ലി​ക ആ​ശ്വാ​സം.

അ​ക്ബ​ർ റോ​ഡി​ലെ പ​ഴ​യ കോ​ണ്‍ഗ്ര​സ് ഓ​ഫീ​സും റെ​യ്സി​ന റോ​ഡി​ലു​ള്ള യൂ​ത്ത് കോ​ണ്‍ഗ്ര​സി​ന്‍റെ ഓ​ഫീ​സും ഇ​ന്ന് ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യം ന​ൽ​കി​യ നി​ർ​ദേ​ശം.

എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി പാ​ർ​ട്ടി നേ​താ​ക്ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ കെ​ട്ടി​ട​ങ്ങ​ൾ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ഒ​ഴി​യാ​ൻ ധാ​ര​ണ​യാ​യി എ​ന്നാ​ണു സൂ​ച​ന.

പു​തി​യ ഓ​ഫീ​സി​നാ​യി കോ​ട്​ല മാ​ർ​ഗി​ൽ സ്ഥ​ലം അ​നു​വ​ദി​ച്ചി​രു​ന്നു.പാ​ർ​ട്ടി​യു​ടെ പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​ര​മാ​യ ഇ​ന്ദി​രാ​ഭ​വ​ൻ 2025 ജ​നു​വ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ മ​ഹി​ളാ കോ​ണ്‍ഗ്ര​സ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ്, എ​ൻ​എ​സ്​യു​ഐ തു​ട​ങ്ങി പാ​ർ​ട്ടി​യു​ടെ വി​വി​ധ പോ​ഷ​ക സം​ഘ​ട​ന​ക​ൾ പ​ഴ​യ ഓ​ഫീ​സി​ലാ​ണ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

    *🟨കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്തേ​​​​തു​​​​പോ​​​​ലു​​​​ള്ള ടീം ​​​​സ്പി​​​​രി​​​​റ്റ് വേ​​​​ണം: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി*
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ലൂ​​​​ടെ സം​​​​സാ​​​​രി​​​​ച്ചു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്തി. ആ​​​​റു വ​​​​ർ​​​​ഷം മു​​​​ന്പു​​​​ണ്ടാ​​​​യ കോ​​​​വി​​​​ഡ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ നേ​​​​രി​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി, അ​​​​ന്ന് ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​തു​​​​പോ​​​​ലെ ഇ​​​​പ്പോ​​​​ഴും കേ​​​​ന്ദ്ര​​​​വും സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

അ​​​​വ​​​​ശ്യ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​യി എ​​​​ല്ലാ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും പ്ര​​​​ത്യേ​​​​ക ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്ത​​​​ണം. കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​ക്കാ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ ‘ടീം ​​​​ഇ​​​​ന്ത്യ’ സ്പി​​​​രി​​​​റ്റ് ഇ​​​​പ്പോ​​​​ഴും ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും മോ​​​​ദി യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

സാ​​​​ന്പ​​​​ത്തി​​​​ക, വ്യാ​​​​പാ​​​​ര സു​​​​സ്ഥി​​​​ര​​​​ത​​​​യ്ക്കൊ​​​​പ്പം ഊ​​​​ർ​​​​ജ​​​​സു​​​​ര​​​​ക്ഷ​​​​യും വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളും വി​​​​ത​​​​ര​​​​ണ​​​​ശൃം​​​​ഖ​​​​ല​​​​ക​​​​ളും ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ എ​​​​ല്ലാ​​​​ദി​​​​വ​​​​സ​​​​വും മ​​​​ന്ത്രി​​​​ത​​​​ല സ​​​​മി​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു​​​​ണ്ട്.

വി​​​​ത​​​​ര​​​​ണ​​​​ശൃം​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ സു​​​​ഗ​​​​മ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും പൂ​​​​ഴ്ത്തി​​​​വ​​​​യ്പി​​​​നും ലാ​​​​ഭ​​​​ക്കൊ​​​​തി​​​​ക്കു​​​​മെ​​​​തി​​​​രേ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. സം​​​​സ്ഥാ​​​​ന, ജി​​​​ല്ലാ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ ക​​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മു​​​​ക​​​​ൾ സ​​​​ജീ​​​​വ​​​​മാ​​​​ക്ക​​​​ണം. ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് അ​​​​സൗ​​​​ക​​​​ര്യം ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​കി​​​​ച്ച് ഖാ​​​​രി​​​​ഫ് സീ​​​​സ​​​​ണി​​​​നു​​​​മു​​​​മ്പാ​​​​യി വ​​​​ളം ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണം. വ്യാ​​​​ജ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി, പ​​​​രി​​​​ഭ്രാ​​​​ന്തി ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് കൃ​​​​ത്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു. ഓ​​​​ൺ​​​​ലൈ​​​​ൻ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ​​​​ക്കും വ്യാ​​​​ജ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ഘാ​​​​ത​​​​ങ്ങ​​​​ളും കൈ​​​​ക്കൊ​​​​ള്ളു​​​​ന്ന ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ളും യോ​​​​ഗം ച​​​​ർ​​​​ച്ച ചെ​​​​യ്തു. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി​​​​യ പ​​​​രി​​​​ണി​​​​ത​​​​ഫ​​​​ല​​​​ങ്ങ​​​​ളും ഊ​​​​ർ​​​​ജ​​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ണ്ടാ​​​​ക്കി​​​​യ ത​​​​ട​​​​സ​​​​ങ്ങ​​​​ളും യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​ല​​​​യി​​​​രു​​​​ത്തി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തി​​​​നാ​​​​ൽ കേ​​​​ര​​​​ളം, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം, ത​​​​മി​​​​ഴ്നാ​​​​ട്, പു​​​​തു​​​​ച്ചേ​​​​രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ല. ഇ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രു​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക യോ​​​​ഗം ന​​​​ട​​​​ത്താ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം.

    *🟨ജനവിശ്വാസ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു*
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന​​​ജീ​​​വി​​​തം സു​​​ഗ​​​മ​​​മാ​​​ക്കാ​​​നും ചെ​​​റി​​​യ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും ശി​​​ക്ഷ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും 79 വി​​​വി​​​ധ കേ​​​ന്ദ്ര നി​​​യ​​​മ​​​ങ്ങ​​​ൾ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന ജ​​​ന​​​വി​​​ശ്വാ​​​സ് ബി​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ന്ന​​​ലെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

79 കേ​​​ന്ദ്ര നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ ആ​​​കെ 784 ഭേ​​​ദ​​​ഗ​​​തി​​​ക​​​ളാ​​​ണു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. കു​​​റ്റ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് പി​​​ഴ​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക​​​യും അ​​​പ്പീ​​​ൽ അ​​​ഥോ​​​റി​​​റ്റി​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് ബി​​​ല്ല് സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് വാ​​​ണി​​​ജ്യ​​​വ്യ​​​വ​​​സാ​​​യ സ​​​ഹ​​​മ​​​ന്ത്രി ജി​​​തി​​​ൻ പ്ര​​​സാ​​​ദ് പ​​​റ​​​ഞ്ഞു.

ബി​​​ൽ ര​​​ണ്ടാ​​​മ​​​തും സെ​​​ല​​​ക്‌​​​ട് ക​​​മ്മി​​​റ്റി​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​ശ്യം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​സാ​​​ര​​​മാ​​​യ കു​​​റ്റ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു കു​​​റ്റ​​​വി​​​മു​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബി​​​ൽ സെ​​​ല​​​ക്‌​​​ട് ക​​​മ്മി​​​റ്റി​​​ക്ക് വി​​​ട്ടി​​​രു​​​ന്നു.

ക​​​മ്മി​​​റ്റി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ​​​ക്കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​പ്പോ​​​ൾ പു​​​തി​​​യ രൂ​​​പ​​​ത്തി​​​ൽ ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ജ​​​ന​​​വി​​​ശ്വാ​​​സ് ബി​​​ൽ പ്ര​​​കാ​​​രം ലൈ​​​സ​​​ൻ​​​സ് കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞാ​​​ലും 30 ദി​​​വ​​​സം വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും. ലൈ​​​സ​​​ൻ​​​സ് കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​തി​​​ന് ഒ​​​രു വ​​​ർ​​​ഷം മു​​​ന്പു​​​ത​​​ന്നെ പു​​​തു​​​ക്കി​​​യാ​​​ൽ കാ​​​ലാ​​​വ​​​ധി തീ​​​ർ​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ​​​ത്ത​​​ന്നെ പു​​​തു​​​ക്ക​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​കും.

വാ​​​ഹ​​​നം ഇ​​​ടി​​​ച്ചു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ടം അ​​​റി​​​യി​​​ക്കാ​​​തി​​​രു​​​ന്നാ​​​ൽ ജ​​​യി​​​ൽ ശി​​​ക്ഷ​​​യും 25,000 രൂ​​​പ മു​​​ത​​​ൽ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വ​​​രെ പി​​​ഴ​​​യു​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ ജ​​​യി​​​ൽ​​​ശി​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കി ഒ​​​രു ല​​​ക്ഷം മു​​​ത​​​ൽ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വ​​​രെ പി​​​ഴ​​​ശി​​​ക്ഷ മാ​​​ത്ര​​​മാ​​​ക്കി. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഇ​​​ല്ലാ​​​തെ വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 5000 മു​​​ത​​​ൽ 10,000 രൂ​​​പ വ​​​രെ പി​​​ഴ ഈ​​​ടാ​​​ക്കും.

   *🟨ഇന്ധന തീരുവക്കുറവിൽ ജനങ്ങൾക്കു പ്രയോജനം ലഭിക്കില്ല: കൊടിക്കുന്നിൽ സുരേഷ്*
ന്യൂ​​​ഡ​​​ൽ​​​ഹി: പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ എ​​​ക്സൈ​​​സ് തീ​​​രു​​​വ കു​​​റ​​​ച്ച കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് യാ​​​തൊ​​​രു ആ​​​ശ്വാ​​​സം ന​​​ൽ​​​കാ​​​ത്ത​​​തും മ​​​റി​​​ച്ച് പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ലാ​​​ഭം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന നീ​​​ക്ക​​​വു​​​മാ​​​ണെ​​​ന്ന് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി.

ഇ​​​തി​​​ലൂ​​​ടെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നേ​​​രി​​​ട്ടു​​​ള്ള വി​​​ല​​​ക്കു​​​റ​​​വ് സ​​​ർ​​​ക്കാ​​​ർ ബോ​​​ധ​​​പൂ​​​ർ​​​വം ഒ​​​ഴി​​​വാ​​​ക്കി. പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ക്കേ​​​ണ്ട കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ നി​​​കു​​​തി​​​യും ക​​​ന്പ​​​നി​​​ക​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ്. ഇ​​​തു സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി കൈ​​​ക്കൊ​​​ണ്ട തീ​​​രു​​​മാ​​​ന​​​മ​​​ല്ല.

പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന ന​​​ഷ്‌​​​ടം നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ഒ​​​രു സാ​​​ന്പ​​​ത്തി​​​ക ക്ര​​​മീ​​​ക​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഇ​​​ന്ധ​​​ന നി​​​കു​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി കേ​​​ന്ദ്രം വ​​​ൻ വ​​​രു​​​മാ​​​നം സ​​​ന്പാ​​​ദി​​​ച്ചു. ഇ​​​പ്പോ​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​സ​​​മ​​​യ​​​ത്ത് ആ ​​​വ​​​രു​​​മാ​​​ന​​​മു​​​പ​​​യോ​​​ഗി​​​ച്ച് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം ന​​​ൽ​​​കു​​​ക​​​യാ​​​ണെന്നും അദ്ദേഹം പറഞ്ഞു.
  
   *🟨ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക: വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി*

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​മാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി സ​മി​തിയുടെ ശി​പാ​ർ​ശ. 

നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 754 വി​മാ​ന​ങ്ങ​ളി​ൽ 377 എ​ണ്ണ​ത്തി​ലും വി​വി​ധ ത​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി സ​മി​തി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യ​രു​തെ​ന്നും വി​മാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ക​ർ​ശ​ന​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നും സ​മി​തി നി​ർ​ദേ​ശി​ച്ചു.

പ​രി​ശോ​ധി​ച്ച 754 വി​മാ​ന​ങ്ങ​ളി​ൽ പ​കു​തി​യോ​ളം (377 എ​ണ്ണം) ത​ക​രാ​റു​ക​ൾ ഉ​ള്ള​വ​യാ​ണ്. വ്യോ​മ​യാ​ന ച​ട്ട​ങ്ങ​ളി​ലും അ​റ്റ​കു​റ്റ​പ്പ​ണി സം​വി​ധാ​ന​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര മാ​റ്റം വേ​ണ​മെ​ന്നും. സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ കാ​ര​ണം വി​മാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.
    *🟨പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്ക് ക​രു​ത്തു​പ​ക​രാ​ൻ 2.38 ല​ക്ഷം കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി; വ്യോ​മ പ്ര​തി​രോ​ധ​ത്തി​ന് മു​ൻ​ഗ​ണ​ന*
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 2.38 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ്ര​തി​രോ​ധ സം​ഭ​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​തി​രോ​ധ ഏ​റ്റെ​ടു​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. അ​തി​ർ​ത്തി​ക​ളി​ലെ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നാ​യി വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ പ്ര​ധാ​ന​മാ​യും ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

'ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​യു​ധ​ങ്ങ​ൾ​ക്കും സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടാ​ണ് ഈ ​വ​ൻ​തു​ക​യു​ടെ പ്രൊ​പ്പോ​സ​ലു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ഭൗ​മ​രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ ഈ ​നി​ക്ഷേ​പം അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല വ​ർ​ധി​ക്കു​ന്ന​തും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും, ത​ന്ത്ര​പ്ര​ധാ​ന​മാ​യ മേ​ഖ​ല​ക​ളി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ​യാ​ണ് വ്യ​വ​സാ​യ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ൻ വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നും ഇ​ന്ധ​ന​വി​ല വ​ർ​ധ​വി​ന്‍റെ ഭാ​രം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ച​ത്.

    *🟨യുഎസ് ഉപരോധം നീക്കാൻ വത്തിക്കാന്‍റെ സഹായം തേടി ക്യൂബ*
ഹ​​​വാ​​​ന: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​മ​​​ത്തി​​​യ ഇ​​​ന്ധ​​​ന ഉ​​​പ​​​രോ​​​ധ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കാ​​​നാ​​​യി വ​​​ത്തി​​​ക്കാ​​​ന്‍റെ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് ക്യൂ​​​ബ.

ക്യൂ​​​ബ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​ത​​​ല സം​​​ഘം വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി നി​​​വേ​​​ദ​​​നം ന​​​ല്കി​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​ന്ധ​​​ന ഉ​​​പ​​​രോ​​​ധം ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ക്യൂ​​​ബ​​​യു​​​ടെ നീ​​​ക്കം. ക്യൂ​​​ബ​​​യ്ക്ക് എ​​​ണ്ണ ന​​​ല്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ ചു​​​ങ്കം ചു​​​മ​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

    *🟨ലങ്കയിൽ നാല് ലിറ്റർ പെട്രോൾ പൂഴ്ത്തിവച്ചതിന് ജയിൽ ശിക്ഷ*
കൊ​​​ളം​​​ബോ: നാ​​​ലു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ൾ വീ​​​ട്ടി​​​ൽ സൂ​​​ക്ഷി​​​ച്ച​​​യാ​​​ൾ​​​ക്ക് ശ്രീ​​​ല​​​ങ്ക​​​ൻ കോ​​​ട​​​തി മൂ​​​ന്നാ​​​ഴ്ച​​​ത്തെ ജ​​​യി​​​ൽ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. പ​​​ശ്ചി​​​മേ​​​ഷ്യാ യു​​​ദ്ധം മൂ​​​ലം ശ്രീ​​​ല​​​ങ്ക ക​​​ടു​​​ത്ത ഇ​​​ന്ധ​​​ന പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു സം​​​ഭ​​​വം.

കൊ​​​ളം​​​ബോ​​​യി​​​ൽ​​​നി​​​ന്ന് 125 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക് നി​​​ക​​​വെ​​​രാ​​​തി​​​യ എ​​​ന്ന സ്ഥ​​​ല​​​ത്ത് അ​​​റ​​​സ്റ്റി​​​ലാ​​​യ നാ​​​ല്പ​​​ത്തെ​​​ട്ടു​​​കാ​​​ര​​​നാ​​​ണു ശി​​​ക്ഷ ല​​​ഭി​​​ച്ച​​​ത്.

വീ​​​ട്ടി​​​ലെ പു​​​ൽ​​​ത്ത​​​കി​​​ടി വെ​​​ട്ടി​​​നി​​​ര​​​പ്പാ​​​ക്കാ​​​നു​​​ള്ള മെ​​​ഷീ​​​നു വേ​​​ണ്ടി​​​യാ​​​ണ് പെ​​​ട്രോ​​​ളെ​​​ന്ന് ഇ​​​യാ​​​ൾ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, വി​​​ല​​​കൂ​​​ട്ടി വി​​​ൽ​​​ക്കാ​​​ൻ പൂ​​​ഴ്ത്തി​​​വ​​​ച്ച പെ​​​ട്രോ​​​ൾ ക​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

കോ​​​ട​​​തി പ്ര​​​തി​​​ക്ക് 1,500 ശ്രീ​​​ല​​​ങ്ക​​​ൻ രൂ​​​പ പി​​​ഴ​​യും ​വി​​​ധി​​​ച്ച​​​താ​​​യി പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്ന് രാ​​ജ്യ​​ത്ത് ഇ​​ന്ധ​​ന​​ത്തി​​ന് റേ​​ഷ​​നിം​​ഗ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

    *🟨യുഎസ്-ഇറാൻ ചർച്ച ഉടൻ പാക്കിസ്ഥാനിൽ*
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​ന്‍റെ​​​യും യു​​​എ​​​സി​​​ന്‍റെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ജ​​​ർ​​​മ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി യൊ​​​ഹാ​​​ൻ വാ​​​ഡേ​​​ഫു​​​ൽ ആ​​​ണ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സൂ​​​ച​​​ന ന​​​ല്കി​​​യ​​​ത്. ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും പ​​​രോ​​​ക്ഷ​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും നേ​​​രി​​​ട്ടു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്ക് ഒ​​​രു​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ഒ​​​രു ജ​​​ർ​​​മ​​​ൻ മാ​​​ധ്യ​​​മ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നി​​​ടെ, ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​റാ​​​നി​​​ലെ വൈ​​​ദ്യു​​​ത നി​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്ക് പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണം ഏ​​​പ്രി​​​ൽ ഏ​​​ഴു വ​​​രെ​​​യു​​​ള്ള പ​​​ത്തു ദി​​​വ​​​സ​​​ത്തേ​​​ക്കു​​കൂ​​​ടി നീ​​​ട്ടി​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ​് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ഇ​​​റാ​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന പ്ര​​​കാ​​​ര​​​മാ​​​ണി​​​തെ​​​ന്ന് ട്രം​​​പ് അ​​​ക​​​വാ​​​ശ​​​പ്പെ​​​ട്ടു. അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്ന കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​റാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

ഇ​​​റാ​​​നി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന​​​ലെ​​​യും ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ഖോം ​​​ന​​​ഗ​​​ര​​​ത്തി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

    *🟨പത്തു ലക്ഷം സൈനികരെ റിക്രൂട്ട് ചെയ്യാൻ ഇ​റാ​ൻ*
ടെ​​​​ഹ്റാ​​​​ൻ: അ​​​​മേ​​​​രി​​​​ക്ക ക​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​ന് ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​യു​​​​ള്ള അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി ഇ​​​​റാ​​​​ൻ.

പ​​​​ത്തു​​​​ല​​​​ക്ഷം സൈ​​​​നി​​​​ക​​​​രെ അ​​​​ണി​​​​നി​​​​ര​​​​ത്തി അ​​​​മേ​​​​രി​​​​ക്ക​​​​യെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ഇ​​​​റാ​​​​ൻ ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​കയാണ്.

സൈ​​​​ന്യ​​​​ത്തി​​​​ൽ ചേ​​​​രാ​​​​ൻ യു​​​​വാ​​​​ക്ക​​​​ൾ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തു​​​​ക​​​​യാ​​​​ണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ശുഭദിനം.
Previous Post Next Post
3/TECH/col-right