Trending

പ്രഭാത വാർത്തകൾ

*⬛കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; പി​ടി​യി​ലാ​യ​വ​രി​ൽ ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും യു​വ​തി​ക​ളും*

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും കൊ​ക്ക​യ്നും മെ​ത്താ​ഫി​റ്റ​മി​നു​മാ​യി എ​ട്ടു പേ​രെ പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും യു​വ​തി​ക​ളും അ​ട​ക്കം എ​ട്ട് പേ​ർ പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം ശം​ഖ​മു​ഖം സ്വ​ദേ​ശി​യും ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യു​മാ​യ ഷാ​ജി ഫെ​ര്‍​ണാ​ണ്ടോ, ക​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ഓ​സ്റ്റി​ന്‍ ജോ​സ്, അ​ഭി​ഭാ​ഷ​ക​നാ​യ രോ​ഹി​ത് നാ​യ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ജി​നോ മു​ര​ളി, ന്യൂ​ട്രീ​ഷ​നാ​യ ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി അ​ക്ബ​ര്‍ ഷാ, ​ദ​ന്ത ഡോ​ക്ട​റാ​യ ബെ​ന്‍​സി റാ​വൂ​ത്ത​ര്‍, കൊ​ല്ലം സ്വ​ദേ​ശി​യും ഫി​സി​യോ തെ​റ​പ്പി​സ്റ്റു​മാ​യ സെ​യ്ത​ല​വി ഫാ​ത്തി​മ, എ​വി​യേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി അ​മ​ല്‍ റൗ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഞ്ച് ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 0.34 ഗ്രാം ​കൊ​ക്കെ​യ്ൻ, 0.36 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ, 0.44 ഗ്രാം ​എ​ക്സ്റ്റ​സി പി​ൽ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യാ​യ ഷോ​ൺ യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ്. ക​ട​വ​ന്ത്ര എ​സ്എ​ച്ച്ഒ ആ​ര്‍. ബി​ജു, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ആ​ര്‍. രാ​ജീ​വ്, എ​എ​സ്ഐ രാ​ജേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജീ​വ​ൻ, സു​രാ​ജ്, രാ​കേ​ഷ് ഉ​ദ​യ​ൻ, റെ​നി എ​ന്നി​വ​രും ഡാ​ൻ​സാ​ഫ് എ​സ്ഐ വി​നോ​ജും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

   *⬛ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ഇ​​​​നി പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​ന​​​​ല്ല; അടുത്ത ലക്ഷ്യം ക്യൂബയെന്നും ട്രംപ്*

വാ​​​​ഷിം​​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ഇ​​​​നി പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​ന​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മ​​​​രി​​​​ച്ചു​​​​വെ​​​​ന്നും യു​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​യ​​​​ത്തു​​​​ള്ള മു​​​​ജ്ത​​​​ബ ഖ​​​​മ​​​ന​​​യ്‌​​​യും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നും ഇ​​​​റാ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത നേ​​​​തൃ​​​​ത്വ​​​​ത്തെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യെ​​​​ന്നും മി​​​​യാ​​​​മി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഫ്യൂ​​​​ച്ച​​​​ർ ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ് ഇ​​​​നീ​​​​ഷ്യേ​​​​റ്റീ​​​​വ് പ്രി​​​​യോ​​​​റി​​​​റ്റി ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്ക​​​​വേ ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ഇ​​​​നി പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​ന​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മ​​​​രി​​​​ച്ചു​​​​വെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ട്രം​​​​പ്, പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​യ​​​​ത്തു​​​​ള്ള മു​​​​ജ്ത​​​​ബ ഖ​​​​മ​​​ന​​​യ്‌​​​യും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​യും ന​​​​ൽ​​​​കി.

ഇ​​​​റാ​​​​ന്‍റെ വ്യോ​​​​മ പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ ശൃം​​​​ഖ​​​​ല​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും സൈ​​​​നി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ല്ലാം വ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും ട്രം​​​​പ് പ​​​​രി​​​​ഹാ​​​​സ​​​​രൂ​​​​പേ​​​​ണ പ​​​​റ​​​​ഞ്ഞു. അ​​​ടു​​​ത്ത​​​ത് ക്യൂ​​​ബ​​​യാ​​​ണെ​​​ന്നും ട്രം​​​പ് പ​​​രോ​​​ക്ഷ സൂ​​​ച​​​ന ന​​​ൽ​​​കി.

ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​തു​​​​ട​​​​ങ്ങി​​​​യ യു​​​​ദ്ധം ര​​​​ണ്ടാം മാ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​മ്പോ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​കനീ​​​​ക്ക​​​​ങ്ങ​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. ഇ​​​​റാ​​​​ന്‍റെ നാ​​​​വി​​​​ക​​​​സേ​​​​ന ക​​​​ട​​​​ലി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ലാ​​​​ണെ​​​​ന്നും വ്യോ​​​​മ​​​​സേ​​​​ന പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​ല്ലാ​​​​താ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മി​​​​സൈ​​​​ൽ ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളും ഡ്രോ​​​​ൺ ഉ​​​​ത്പാ​​​​ദ​​​​ന​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ഇ​​​​റാ​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ മേ​​​​ഖ​​​​ല നി​​​​ശ്ച​​​​ല​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​​റാ​​​​ന്‍റെ റ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡും മ​​​​റ്റ് സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും വ്യ​​​​ക്ത​​​​മാ​​​​യ കേ​​​​ന്ദ്ര​​​നേ​​​​തൃ​​​​ത്വ​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് യു​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ൻ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി യാ​​​​ചി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഒ​​​​രു ക​​​​രാ​​​​റി​​​​ലെ​​​​ത്താ​​​​ൻ അ​​​​വ​​​​ർ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.
  
   *🟨ഗൾഫ് രാജ്യങ്ങളുമായി പ്രതിരോധ കരാറുണ്ടാക്കി യുക്രെയ്ന്‌*
അ​​​ബു​​​ദാ​​​ബി: അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ളും യു​​​ക്രെ​​​യ്നും പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്നു. യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​റു​​​ക​​​ൾ​​​ക്ക് ധാ​​​ര​​​ണ​​​യാ​​​യി.

ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം നേ​രി​ടാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് യു​ക്രെ​യ്ൻ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കു​ന്ന പ​രി​ച​യം യു​ക്രെ​യ്നു​ണ്ട്.

യു​​​എ​​​ഇ പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​യ്യ​​​ദ് അ​​​ൽ ന​​​ഹ്യാ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ പ്ര​​​തി​​​രോ​​​ധ-​​​സു​​​ര​​​ക്ഷാ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച സൗ​​​ദി​​​യും യു​​​ക്രെ​​​യ്നും ത​​​മ്മി​​​ൽ സ​​​മാ​​​ന ധാ​​​ര​​​ണ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. യു​​​എ​​​ഇ​​​യി​​​ൽ​​​നി​​​ന്ന് ഖ​​​ത്ത​​​റി​​​ലേ​​​ക്കാ​​​ണ് സെ​​​ല​​​ൻ​​​സ്കി പോ​​​യ​​​ത്.

    *🟨പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് ; ഇസ്‌ലാമാബാദിൽ‌ ഇന്നു ചർച്ച*
ഇ​സ്‌​ലാ​മാ​ബാ​ദ്: ​പ​ശ്ചി​മേ​ഷ്യാ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ക്കി​സ്ഥാ​ൻ, സൗ​ദി, തു​ർ​ക്കി, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​ന്നും നാ​ളെ​യും ഇ​സ്‌​ലാ​മാ​ബാ​ദി​ൽ സ​മ്മേ​ളി​ക്കും.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ലാ​ണ് ല​ക്ഷ്യ​മെ​ന്ന് തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹാ​കാ​ൻ ഫി​ദാ​ൻ അ​റി​യി​ച്ചു.

നാ​ലു രാ​ജ്യ​ങ്ങ​ളും മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ളി​ൽ പാ​ങ്കാ​ളി​ക​ളാ​ണ്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ച്ച 15 ഇ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​നു കൈ​മാ​റി​യ​ത് പാ​ക്കി​സ്ഥാ​നാ​ണ്.

ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ന​ല്ല​നി​ല​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

ട്രം​പി​ന്‍റെ 15 ഇ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​ൻ പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് ഇ​റേ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

*വിശ്വാസ്യത ഉണ്ടെങ്കിലേ ചർച്ച സാധ്യമാകൂ: ഷരീഫിനോട് പസെഷ്കിയാൻ*
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫും ഇ​റേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പ​സെ​ഷ്കി​യാ​നും ഫോ​ണി​ൽ സം​സാ​രി​ച്ചു. വി​ശ്വാ​സ്യ​ത ഉ​ണ്ടെ​ങ്കി​ലേ ച​ർ​ച്ച​യും മ​ധ്യ​സ്ഥ​ത​യും സാ​ധ്യ​മാ​കൂ എ​ന്ന് ഷ​രീ​ഫി​നെ പ​സെ​ഷ്കി​യാ​ൻ അ​റി​യി​ച്ചു.

ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ഫോ​ൺ കോ​ളി​ൽ പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​​ളെ​ക്കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു. അ​മേ​രി​ക്ക​യു​മാ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യും ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പെ​സെ​ഷ്കി​യാ​നെ ഷ​രീ​ഫ് ധ​രി​പ്പി​ച്ചു.

*യുഎസ്-ഇറാൻ ചർച്ച വരും ദിവസങ്ങളിൽ: വിറ്റ്കോഫ്*
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​ൻ ഈ​​​യാ​​​ഴ്ച ത​​​ന്നെ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ പ​​​ശ്ചി​​​മേ​​​ഷ്യാ പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫ്. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച 15 ഇ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​റാ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

    *🟨ഇറാൻ അനുകൂല ഹാക്കർമാർ കാഷ് പട്ടേലിന്‍റെ ഇ-മെയിൽ ചോർത്തി*
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫെ​​​ഡ​​​റ​​​ൽ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​ഫ്ബി​​​ഐ​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ കാ​​​ഷ് പ​​​ട്ടേ​​​ലി​​​ന്‍റെ സ്വ​​​കാ​​​ര്യ ഇ-​​​മെ​​​യി​​​ൽ അ​​​ക്കൗ​​​ണ്ട് ഇ​​​റാ​​​ൻ അ​​​നു​​​കൂ​​​ല സൈ​​​ബ​​​ർ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ ഹാ​​​ക്ക് ചെ​​​യ്തു.

ഹ​​​ൻ​​​ഡാ​​​ല ഹാ​​​ക്ക് ടീം ​​​എ​​​ന്ന സം​​​ഘം പ​​​ട്ടേ​​​ലി​​​ന്‍റെ വ്യ​​​ക്തി​​​വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ട്ടോ​​​ക​​​ളും ചോ​​​ർ​​​ത്തി ത​​​ങ്ങ​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.ഇ​​​ത് തു​​​ട​​​ക്കം മാ​​​ത്ര​​​മാ​​​ണെ​​​ന്ന ഭീ​​​ഷ​​​ണി​​​യും സം​​​ഘം മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സം​​​ഘ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രം ന​​​ല്കു​​​ന്ന​​​വ​​​ർ‌​​​ക്ക് ഒ​​​രു കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പാ​​​രി​​​തോ​​​ഷി​​​കം ന​​​ല്കു​​​മെ​​​ന്ന് എ​​​ഫ്ബി​​​ഐ അ​​​റി​​​യി​​​ച്ചു.

    *🟨ട്രക്കിൽ കൊണ്ടുപോയ 12 ടൺ ചോക്ലേറ്റ് മോഷണം പോയി*
സൂ​​​റി​​​ച്ച്: ഇ​​​റ്റ​​​ലി​​​യി​​​ൽ​​​നി​​​ന്നു പോ​​​ള​​​ണ്ടി​​​ലേ​​​ക്ക് ട്ര​​​ക്കി​​​ൽ കൊ​​​ണ്ടു​​​പോ​​​യ 12 ട​​​ൺ ചോ​​​ക്ലേ​​​റ്റ് മോ​​​ഷ​​​ണം പോ​​​യി.

സ്വി​​​സ് ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന ക​​​ന്പ​​​നി​​​യാ​​​യ നെ​​​സ്‌​​​ലെ​​​യു​​​ടെ കി​​​റ്റ്കാ​​​റ്റ് ചോ​​​ക്ലേ​​​റ്റ് ബാ​​​റു​​​ക​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച മോ​​​ഷ​​​ണം പോ​​​യ​​​ത്.

ഈ​​​സ്റ്റ​​​ർ പ്ര​​​മാ​​​ണി​​​ച്ചു ക​​​ന്പ​​​നി പു​​​തു​​​താ​​​യി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ ചോ​​​ക്ലേ​​​റ്റാ​​​ണു യൂ​​​റോ​​​പ്പി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ വി​​​ല​​​പ്ന​​​യ്ക്കാ​​​യി മ​​​ധ്യ ഇ​​​റ്റ​​​ലി​​​യി​​​ൽ​​​നി​​​ന്നു പോ​​​ള​​​ണ്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​ക​​​വെ ക​​​വ​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്.

വാ​​​ഹ​​​ന​​​ത്തെ​​​യും ഡ്രൈ​​​വ​​​റെ​​​യും​​​കു​​​റി​​​ച്ച് വി​​​വ​​​ര​​​മൊ​​​ന്നു​​​മി​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

   *🟨ലെയോ മാർപാപ്പ മൊണാക്കോ സന്ദർശിച്ചു*
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമെന്ന വിശേഷണമുള്ള മൊണാക്കോയില്‍ ലെയോ മാർപാപ്പ സന്ദർശനം നടത്തി. ഇന്ന് രാവിലെ ഹെലികോപ്റ്ററിൽ യാത്രതിരിച്ച മാർപാപ്പ പ്രാദേശികസമയം രാവിലെ ഒന്പതിനാണ് 500 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയിലെത്തിയത്.

ആൽബർട്ട് രണ്ടാമൻ രാജകുമാരനും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു. പ്രിൻസസ് പാലസിന്‍റെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യവെ, സമ്പന്നരുടെ പറുദീസ എന്നറിയപ്പെടുന്ന മൊണാക്കോയിലെ ജനങ്ങളോട് തങ്ങളുടെ സമ്പത്തും സ്വാധീനവും ലോകനന്മയ്ക്കായി ഉപയോഗിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.

ആയുധങ്ങളേക്കാൾ കൂടുതൽ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധവും സംഘർഷങ്ങളും ലോകത്തെ തകർക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിന്‍റെ പാത പിന്തുടരണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഗർഭച്ഛിദ്രം പോലുള്ള വിഷയങ്ങളിലെ സഭയുടെ നിലപാടുകളെക്കുറിച്ചും മാർപാപ്പ തന്‍റെ പ്രസംഗത്തിൽ പരാമർശിച്ചു. ആധുനികകാലത്തെ വെല്ലുവിളികൾക്കിടയിലും വിശ്വാസം മുറുകെ പിടിക്കാൻ അദ്ദേഹം യുവാക്കളെ ഉപദേശിച്ചു.

തുടർന്ന് മൊണാക്കോയിലെ കത്തീഡ്രൽ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സന്ദർശിച്ച മാർപാപ്പ അവിടെ പ്രാർഥനകൾക്കു നേതൃത്വം നൽകി. പിന്നീട് ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. ആൽബർട്ട് രാജകുമാരനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ ആഗോള സമാധാന ചർച്ചകളും വിഷയമായി. ഒന്പത് മണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം വൈകുന്നേരത്തോടെ മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി.

കത്തോലിക്കാവിശ്വാസം ഔദ്യോഗിക മതമായി നിലനിൽക്കുന്ന ചുരുക്കം യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണു മൊണാക്കോ. ഈ വർഷത്തെ ആദ്യത്തെ അപ്പസ്തോലിക യാത്ര, ലോകത്തെ രണ്ടാമത്തെ ചെറു രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം, വിശുദ്ധ വാരത്തിന് മുന്നോടിയായുള്ള അപ്പസ്തോലിക സന്ദര്‍ശനം എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഒരു ദിവസം മാത്രം നീണ്ടുനിന്ന ഈ യാത്രയ്ക്കുണ്ട്.

"വഴിയും സത്യവും ജീവനും ഞാനാണ്" എന്ന തിരുവചനഭാഗമാണ് ഈ അപ്പസ്തോലികയാത്രയിൽ ആപ്തപവാക്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1982ൽ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയാണ് ഇതിനുമുന്പ് മൊണാക്കോ സന്ദര്‍ശിച്ചിട്ടുള്ളത്. മൊണാക്കോയിലെ ആകെ ജനസംഖ്യ 40,000ത്തിൽ താഴെയാണ്. ഇതില്‍ 80 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്.

ഏപ്രിൽ 13 മുതൽ 23 വരെ പത്തു ദിവസം ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അങ്കോള, ഇക്വാറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ ജൂൺ ആറു മുതൽ 12 വരെ സ്പെയിനും സന്ദർശിക്കും.
  
   *🟨ഇ​റാ​ൻ ഭ​ര​ണ​സം​വി​ധാ​നം ത​ക​ർ​ന്നു; നേ​തൃ​നി​ര​യെ തു​ട​ച്ചു​നീ​ക്കി​യെ​ന്ന് ട്രം​പ്*

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ ഭ​ര​ണ​സം​വി​ധാ​നം ത​ക​ർ​ന്നു​വെ​ന്നും രാ​ജ്യം ക​ടു​ത്ത അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ഇ​നി പ​ര​മോ​ന്ന​ത​ന​ല്ലെ​ന്നും അ​ദ്ദേ​ഹം മ​രി​ച്ചു​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

പി​ൻ​ഗാ​മി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ആ​യ​ത്തു​ള്ള മു​ജ്‌​ത​ബ ഖ​മേ​നി​യും കൊ​ല്ല​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്‌​തി​ട്ടു​ണ്ട്. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ‌​ടാ​ത്ത​ത്. ഇ​റാ​ന്‍റെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ടു.

സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം വ​ധി​ക്ക​പ്പെ​ട്ടു​വെ​ന്നും ട്രം​പ് പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 28ന് ​തു​ട​ങ്ങി​യ യു​ദ്ധം ര​ണ്ടാം മാ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ അ​മേ​രി​ക്ക​ൻ സൈ​നി​ക നീ​ക്ക​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ വി​ജ​യ​മാ​ണെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

    *🟨164 സ്ഥാനാർഥികളുടെ പട്ടികയുമായി ഡിഎംകെ*
ചെ​​​​​ന്നൈ: ഏ​​​​​പ്രി​​​​​ൽ 23-ന് ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു​​​​​മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി 164 നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​പ​​​​​ട്ടി​​​​​ക ഡി​​​​​എം​​​​​കെ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടു. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​നും, മ​​​​​ക​​​​​നും ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ഉ​​​​​ദ​​​​​യ​​​​​നി​​​​​ധി സ്റ്റാ​​​​​ലി​​​​​നും നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ന​​​​​ഗ​​​​​ര​​​​​മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ത​​​​​ന്നെ ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടും.

ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ഡി​​​​​എം​​​​​കെ, ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​മാ​​​​​യു​​​​​ള്ള സീ​​​​​റ്റു​​​​​വി​​​​​ഭ​​​​​ജ​​​​​നം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ൺ​​​​​ഗ്ര​​​​​സ് 28 സീ​​​​​റ്റി​​​​​ലും ഡി​​​​​എം​​​​​ഡി​​​​​കെ പ​​​​​ത്തു​​​​​സീ​​​​​റ്റി​​​​​ലും മ​​​​​ത്സ​​​​​രി​​​​​ക്കും. സി​​​​​പി​​​​​ഐ​​​​​യും സി​​​​​പി​​​​​എ​​​​​മ്മും അ​​​​​ഞ്ച് സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ വീ​​​​​തം മ​​​​​ത്സ​​​​​രി​​​​​ക്കും.

*60 പു​​​തു​​​മു​​​ഖ​​​ങ്ങ​​​ൾ, വ​​​നി​​​ത​​​ക​​​ൾ 18*

ചെ​​​​ന്നൈ: ഡി​​​​​എം​​​​​കെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥിപ്പട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​ത് 60 പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ. 34 സി​​​​​റ്റിം​​​​​ഗ് മ​​​​​ന്ത്രി​​​​​മാ​​​​​രി​​​​​ൽ 28 പേ​​​​​ർ വീ​​​​​ണ്ടും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ൾ നാ​​​​​ലു​​​​​പേ​​​​​ർ​​​​​ക്കു സീ​​​​റ്റ് നി​​​​ഷേ​​​​ധി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്റ്റാ​​​​​ലി​​​​​ൻ കൊ​​​​​ള​​​​​ത്തൂ​​​​​രി​​​​​ൽ നി​​​​​ന്നു​​​​​ത​​​​​ന്നെ ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടും. മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വും മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ദു​​​​​രൈ മു​​​​​രു​​​​​ക​​​​​ൻ കാ​​​​​ട്ടു​​​​​പ​​​​​ട്ടി​​​​​യി​​​​ലും മ​​​​ത്സ​​​​രി​​​​ക്കും. മ​​​​റ്റൊ​​​​രു മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് ആ​​​​​ർ.​​​​​ ഗാ​​​​​ന്ധി ഇ​​​​​ക്കു​​​​​റി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ല. പ​​​​​ക​​​​​രം മ​​​​​ക​​​​​ൻ വി​​​​​നോ​​​​​ദ് ഗാ​​​​​ന്ധി റാ​​​​​ണി​​​​​പേ​​​​​ട്ട​​​​​യി​​​​​ൽനി​​​​​ന്നു മ​​​​​ത്സ​​​​​രി​​​​​ക്കും.

ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഉ​​​​​ദ​​​​​യ​​​​​നി​​​​​ധി സ്റ്റാ​​​​​ലി​​​​​ന്‍റെ വി​​​​​ശ്വ​​​​​സ്ത​​​​​ൻ കാ​​​​​ർ​​​​​ത്തി​​​​​ക് അ​​​​​ണ്ണാ​​​​​ന​​​​​ഗ​​​​​റി​​​​​ൽ നി​​​​​ന്നും ത​​​​​മി​​​​​ഴ​​​​​ൻ പ്ര​​​​​സ​​​​​ന്ന എ​​​​​ഗ്‌​​​​മോ​​​​ർ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽനി​​​​​ന്നു മ​​​​​ത്സ​​​​​രി​​​​​ക്കും. ന​​​​​ട​​​​​നും ടി​​​​​വി​​​​​കെ നേ​​​​​താ​​​​​വു​​​​​മാ​​​​​യ വി​​​​​ജ​​​​​യ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ഭ്യൂ​​​​​ഹ​​​​​മു​​​​​ള്ള പെ​​​​​ര​​​​​മ്പൂ​​​​​രി​​​​​ൽ ഡി​​​​​എം​​​​​കെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി ആ​​​​​ർ.​​​​​ടി.​​​​​ശേ​​​​​ഖ​​​​​റെ​​​​യാ​​​​ണ് ഡി​​​​എം​​​​കെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം കേ​​​​​സു​​​​​ക​​​​​ൾ നേ​​​​​രി​​​​​ടു​​​​​ന്ന മു​​​​​ൻ മ​​​​​ന്ത്രി പൊ​​​​​ൻ​​​​​മു​​​​​ടി​​​​​ക്ക് ഇ​​​​​ക്കു​​​​​റി സീ​​​​റ്റി​​​​ല്ല. പ​​​​ക​​​​രം പൊ​​​​​ൻ​​​​​മു​​​​​ടി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ഗൗ​​​​​തം സി​​​​​ഗാ​​​​​മ​​​​​ണി തി​​​​​രു​​​​​ക്കോ​​​​​വി​​​​​ലൂ​​​​​രി​​​​​ൽ നി​​​​​ന്നും ​മ​​​​​ത്സ​​​​​രി​​​​​ക്കും. ക്ഷീ​​​​​ര മ​​​​​ന്ത്രി മ​​​​​നോ ത​​​​​ങ്ക​​​​​രാ​​​​​ജും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ല. ഈ ​​​​​സീ​​​​​റ്റ് ഡി​​​​​എം​​​​​കെ സി​​​​​പി​​​​​ഐ​​​​​യ്ക്കു ന​​​​​ൽ​​​​​കി. സ്റ്റാ​​​​​ലി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​രി​​​​​യും പാ​​​​​ർ​​​​​ല​​​​​മെ​​​​ന്‍റ് അം​​​​​ഗ​​​​​വു​​​​​മാ​​​​​യ ക​​​​​നി​​​​​മൊ​​​​​ഴി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ഭ്യു​​​​​ഹ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം​​​​ക​​​​ണ്ടി​​​​ല്ല.

*60 പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും യു​​​​​വാ​​​​​ക്ക​​​​​ളാ​​​​​ണ്.* 
വി​​​​​ജ​​​​​യ് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന ടി​​​​​വി​​​​​കെ​​​​​യു​​​​​ടെ വോ​​​​​ട്ടു​​​​​ബാ​​​​​ങ്കി​​​​​ൽ ക​​​​​ണ്ണു​​​​​വെ​​​​​ച്ചാ​​​​​ണ് ഡി​​​​​എം​​​​​കെ​​​​​യു​​​​​ടെ ഈ ​​​​​സു​​​​​പ്ര​​​​​ധാ​​​​​ന നീ​​​​​ക്കം. 18 വ​​​​​നി​​​​​ത​​​​​ക​​​​​ളും പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ടം നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. ആ​​​​​കെ​​​​​യു​​​​​ള്ള 234 സീ​​​​​റ്റി​​​​​ൽ ഡി​​​​​എം​​​​​കെ 164 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ബാ​​​​​ക്കി​​​​​യു​​​​​ള്ള 70 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഡി​​​​എം​​​​​കെ ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്റ്റാ​​​​​ലി​​​​​നാ​​​​​ണ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ഇ​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ക​​​​​ട​​​​​ന​​​​​പ​​​​​ത്രി​​​​​ക പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കു​​​​​മെ​​​​​ന്നും നാ​​​​ളെ പ്ര​​​​​ചാ​​​​​ര​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നും സ്റ്റാ​​​​​ലി​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. മു​​​​​ഖ്യ​​​​​പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ എ​​​​​ഐ​​​​​എ​​​​​ഡി​​​​​എം​​​​​കെ നേ​​​​​ര​​​​​ത്തെ ത​​​​​ന്നെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു.

    *🟨അമിത് ഷായുടെ കുറ്റപത്രത്തിന് മറുപടിയുമായി മമത*
ന്യൂ​​​​​​ഡ​​​​​​ല്‍ഹി: പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ളി​​​​​​ലെ തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ സ​​​​​​ര്‍ക്കാ​​​​​​രി​​​​​​നെ​​​​​​തി​​​​​​രേ കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി കു​​​​​​റ്റ​​​​​​പ​​​​​​ത്രം പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കി മ​​​​​​ണി​​​​​​ക്കൂ​​​​​​റു​​​​​​ക​​​​​​ള്‍ക്കു​​​​​​ള്ളി​​​​​​ല്‍ ബി​​​​​​ജെ​​​​​​പി​​​​​​ക്കെ​​​​​​തി​​​​​​രേ കു​​​​​​റ്റ​​​​​​പ​​​​​​ത്ര​​​​​​മൊ​​​​​​രു​​​​​​ക്കി മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ര്‍ജി​​​​​യു​​​​​ടെ തി​​​​​രി​​​​​ച്ച​​​​​ടി.

ബി​​​​​​ജെ​​​​​​പി ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ സ്ത്രീ​​​​​​സു​​​​​​ര​​​​​​ക്ഷ​, ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച എ​​​​​ന്നി​​​​​വ എ​​​​​ടു​​​​​ത്തു​​​​​പ​​​​​റ​​​​​ഞ്ഞാ​​​​​ണ് മ​​​​​​മ​​​​​​ത​​​​​യു​​​​​ടെ പ്ര​​​​​തി​​​​​രോ​​​​​ധം.

ഇ​​​​​ന്ന​​​​​ലെ രാ​​​​​​വി​​​​​​ലെ കോ​​​​​​ല്‍ക്ക​​​​​​ത്ത​​​​​യി​​​​​​ല്‍ വാ​​​​​​ര്‍ത്താ സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ സ​​​​​​ര്‍ക്കാ​​​​​​രി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള കു​​​​​​റ്റ​​​​​​പ​​​​​​ത്രം അ​​​​​​മി​​​​​​ത് ഷാ ​​​​​​അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​ത്. ഭ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ​​​​​യും അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യു​​​​​​ടെ​​​​​​യും സം​​​​​​ഘ​​​​​​ര്‍ഷ​​​​​​ത്തി​​​​​​ന്‍റെ ​യും ​​​​​പ​​​​​​തി​​​​​​ന​​​​​​ഞ്ചു വ​​​​​​ര്‍ഷ​​​​​​ങ്ങ​​​​​​ളാ​​​​​​ണു ബം​​​​​ഗാ​​​​​ളി​​​​​ൽ ക​​​​​​ട​​​​​​ന്നു​​​​​​പോ​​​​​​യ​​​​​​തെ​​​​​​ന്നു കു​​​​​​റ്റ​​​​​​പ​​​​​​ത്ര​​​​​​ത്തി​​​​​​ല്‍ പ​​​​​​റ​​​​​​യു​​​​​​ന്നു. കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ നാ​​​​​​ടാ​​​​​​യി മാ​​​​​​റി​​​​​​യ പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ള്‍ ഇ​​​​​ന്നു വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ശ​​​​​​വ​​​​​​ക്കു​​​​​​ഴി​​​​​​യാ​​​​​ണ്.

അ​​​​​​യ​​​​​​ല്‍രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ നി​​​​​​ന്നു​​​​​​ള്ള നു​​​​​​ഴ​​​​​​ഞ്ഞു​​​​​​ക​​​​​​യ​​​​​​റ്റ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചും കു​​​​​​റ്റ​​​​​​പ​​​​​​ത്ര​​​​​​ത്തി​​​​​​ല്‍ പ​​​​​​രാ​​​​​​മ​​​​​​ര്‍ശ​​​​​​മു​​​​​​ണ്ട്. സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ത​​​​​​ക​​​​​​ര്‍ച്ച, ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​ങ്ങ​​​​​​ള്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യ ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ മു​​​​​​ന്നി​​​​​​ലെ​​​​​​ത്തി​​​​​​ച്ച പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ് സു​​​​​​വേ​​​​​​ന്ദു അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​യെ അ​​​​​​മി​​​​​​ത് ഷാ ​​​​​​പ്ര​​​​​​കീ​​​​​​ര്‍ത്തി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ര​​​​​​ണ്ടു ഘ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യി അ​​​​​​ടു​​​​​​ത്ത​​​​​​മാ​​​​​​സം 23 നും 29​​​​​​നു​​​​​​മാ​​​​​​ണ് സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.

    *🟨വിരുദാചലത്ത് പ്രേമലത വിജയകാന്ത്*
ചെ​​​ന്നൈ: ഡി​​​എം​​​ഡി​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രേ​​​മ​​​ല​​​ത വി​​​ജ​​​യ​​​കാ​​​ന്ത് വി​​​രു​​​ദാ​​​ച​​​ല​​​ത്ത് ജ​​​ന​​​വി​​​ധി തേ​​​ടും. മ​​​ക​​​നും പാ​​​ർ​​​ട്ടി​​​യു​​​ടെ യു​​​വ​​​ജ​​​ന​​​വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ വി​​​ജ​​​യ പ്ര​​​ഭാ​​​ക​​​ർ വി​​​രു​​​ദ​​​ന​​​ഗ​​​റി​​​ൽ​​​നി​​​ന്നാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ക.

ഡി​​​എം​​​കെ​​​മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ ദേ​​​ശീ​​​യ മൂ​​​ർ​​​പോ​​​ക്ക് ദ്രാ​​​വി​​​ഡ ക​​​ഴ​​​ക​​​ത്തി​​​ന് (ഡി​​​എം​​​ഡി​​​കെ പ​​​ത്ത് സീ​​​റ്റു​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ടാം​​​ത​​​വ​​​ണ​​​യാ​​​ണു വി​​​രു​​​ദാ​​​ച​​​ല​​​ത്ത് പ്രേ​​​മ​​​ല​​​ത മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. 2006 ൽ ​​​ഈ സീ​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ചാ​​​ണ് പാ​​​ർ​​​ട്ടി സ്ഥാ​​​പ​​​ക​​​ൻ വി​​​ജ​​​യ​​​കാ​​​ന്ത് സ​​​ജീ​​​വ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.
പാ​​​ർ​​​ട്ടി പ്ര​​​സീ​​​ഡി​​​യം ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​വി. ഇ​​​ള​​​ങ്കോ​​​വ​​​ൻ ധ​​​ർ​​​മ​​​പു​​​രി​​​യി​​​ൽ നി​​​ന്നാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.
ശുഭദിനം.
Previous Post Next Post
3/TECH/col-right