എളേറ്റിൽ: മുസ്ലിം ലീഗ് പാർട്ടി അംഗത്വത്തിലേക്ക് തിരിച്ചെടുത്ത മുന്‍ കൊടുവളളി മണ്ഡലം മുസ്ലിം ലീഗ് ട്രഷററും, ദുബായ് കെ.എം.സി.സി പ്രസിഡണ്ടുമായിരുന്ന ഇബ്രാഹിം എളേറ്റിലിന് കിഴക്കോത്ത് പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
ദുബൈ കെ.എം.സി.സി.നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.കെ. സലാമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് സി.സുബൈര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഹമ്മദലി, മുജീബ് ആവിലോറ, സിദ്ധീഖ് മലബാരി, സുഹൈൽ എളേറ്റിൽ, ഉബൈസ് വട്ടോളി, ജാബിർ പന്നൂർ എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS