Trending

ഡോക്ടറേറ്റ് നേടി.

എളേറ്റിൽ: കാലിക്കറ്റ് സർവകലാശാല അറബിക് പഠന വകു പ്പിൽ നിന്ന് ഒമാനി എഴുത്തുകാരി "സുവൈന അൽ കൽബാനിയുടെ നോവലുകളിലെ സാമൂഹ്യ സാംസ്കാരിക ഘടകങ്ങളിലെ വിശകലന പഠനം" വിഷയത്തിൽ എളേറ്റിൽ വട്ടോളി സ്വദേശിയായ സൈനുദ്ദീൻ ചോലയിൽ ഡോക്ടറേറ്റ് നേടി.

കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാറും, അറബിക് പഠന വകുപ്പ് മേധാവിയുമായ ഡോ: അബ്ദുൽ മജീദ്. ടി.എ.യുടെ കീഴിലായിരുന്നു ഗവേഷണം. ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളജിൽ നിന്ന് ബിരുദവും, കാ ലിക്കറ്റ് സർവകലാശാലാ അറബിക് പഠന വകുപ്പിൽ നിന്ന് എം.എ യും, എം.എംഫിലും, തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജിൽ നിന്നും ബി.എ ഡും നേടിയിട്ടുണ്ട്. 

ആറ് ഗവേഷണ പ്രബന്ധങ്ങളും യു.എ.ഇ സായിദ് യൂനിവേഴ്സിറ്റി അടക്കം വിവിധ ദേശീയ - അന്തർ ദേശീയ സെമിനാറുകളിൽ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 

പരേതനായ എളേറ്റിൽ ചോലയിൽ സി.എച്ച് മുഹമ്മദ് മുസ്ലിയാരുടെയും, ഹഫ്സയുടെയും മകനാണ്. എം.കോം ബിരുദധാരിയും എളേറ്റിൽ പുതിയോട് സ്വദേശിനിയുമായ സഹ് ല ഷെറിൻ കെ.സി ഭാര്യയും ഫാത്തിമ സഹ്റ മകളുമാണ്.

Previous Post Next Post
3/TECH/col-right