Trending

കൊടുവള്ളിയിൽ കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

​കോഴിക്കോട്: കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം.അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

​'MKM Holidays' എന്ന ടൂറിസ്റ്റ് ബസ്സും, i20 കാറുമാണ് അപകടത്തിൽപ്പെട്ടത്.  കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ് . അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും, പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടസ്ഥലത്ത് നിന്നും ബസ്സും, കാറും മാറ്റിയിട്ടുണ്ട്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
Previous Post Next Post
3/TECH/col-right