ആവിലോറ : വഴിക്കടവ് സിസ്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രാദേശിക ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡൻറ് എൻസി ഹുസൈൻ മാസ്റ്റർ നിർവഹിച്ചു.
മുജീബ് മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. ഷംലാൻ എം പി ,മിൻഹാജ് പി .വി, ബഷീർ തടായിൽ, റിയാസ് കളത്തിങ്ങൽ, റംഷീദ് വി കെ ,ജാസി പൊയിൽ, ഷമീം എംപി, റാഷിദ്, പടുവാഴയിൽ ,ഷാനിദ് പൊയിൽ റിയാസ് പി വി, നിസാർ പൊയിൽ, റഹീസ് പി വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് ഷംലാൻ പി.വി സ്വാഗതവും, ഷമീം മാസ്റ്റർ നന്ദിയും അർപ്പിച്ചു.
Tags:
SPORTS