Trending

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: കാട്ടിപ്പാറയിൽ മികവുത്സവവും സാക്ഷരതാ പരീക്ഷയും

കട്ടിപ്പാറ: സാക്ഷരതാ മിഷൻ, കേരള സർക്കാർ, കാട്ടിപ്പാറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മികവുത്സവവും സാക്ഷരതാ പരീക്ഷയും കാരുണ്യതീരം ക്യാമ്പസിൽ വെച്ച് നടന്നു.  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്  മെമ്പർ കെ. ടി. മുഹമ്മദലി  ഉദ്ഘാടനം ചെയ്തു. 

ഭിന്നശേഷിക്കാർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പഠനപ്രവാഹത്തിലേക്ക് ഉൾക്കൊള്ളിക്കുന്നതിലൂടെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകാൻ പദ്ധതിക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ ചെയർമാൻ ബാബു കുടുക്കിൽ അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ കാരുണ്യതീരം  സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ ലുംതാസ് സി. കെ, വൈസ് പ്രിൻസിപ്പാൾ ജസീന കെ, വൊക്കേഷണൽ ഇൻസ്പെക്ടർ ഭവ്യ സി. പി, പി.ടി.എ പ്രസിഡണ്ട് ജയരാജൻ, സാക്ഷരത പ്രേരക് നസീറ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right