കോഴിക്കോട്: അക്ഷരോന്നതി പദ്ധതിയിൽ ഏറ്റവും കൂടുതൽ പുസ്തക സമാഹരണം നടത്തിയ എൻ എസ് എസ് യൂണിറ്റുകളിലൊന്നിനുള്ള പുരസ്‌കാരം പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു. അക്ഷരോന്നതി ലൈബ്രറികളുടെ ജില്ലാതല ഉദ്ഘാടന വേദിയിലാണ് പുരസ്‌കാരം നൽകിയത്.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. എ. കെ ശശീന്ദ്രനിൽ നിന്നും എൻ എസ് എസ് വോളന്റിയേഴ്‌സ് പുരസ്‌കാരം ഏറ്റുവാങ്ങി.
എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ എം. കെ ഫൈസൽ, അക്ഷരോന്നതി കോർഡിനേറ്റർ ടി. രതീഷ്, പ്രോഗ്രാം ഓഫീസർ ജഫ്ഷീന എ യു, വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:
EDUCATION