Trending

മെഡിസെപ് അപാകതകൾ പരിഹരിക്കുക.

കോഴിക്കോട്: എല്ലാതരം ചികിൽസാ രീതികൾക്കും മെഡിസെപ് ആനുകൂല്യങ്ങൾ നൽകണമെന്നും സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എല്ലാ ആശുപത്രികളെയും മെഡിസെപ് പരിധിയിൽ ഉൾപ്പെടുത്തണമെന്നും റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) കോഴിക്കോട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് എം പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.സം സ്ഥാന സെക്രട്ടി കെ.കെ. ജബ്ബാർ മാസ്റ്റർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.മാർച്ച് അവസാന വാരത്തിൽ കോഴിക്കോട് വെച്ച് ജില്ലാ സമ്മേളനം നടത്താൻ തീരുമാനിച്ചു.

എ.മോയിൻ,സി.ടി.മുഹമ്മദ്, പി.ടി അബ്ദുൽ അലി.എൻ പി അബ് ദുൽഗഫുർ ,സി എം അബ്ദു റഹിമാൻ,, എം അസ്സയിൻ, എം.കെ അബ്ദുൽ മജീദ്, പി.അബ്ദുൽ മജീദ്, പി.അബ്ദുൽ ഹമീദ് കെ.പിബീവിടിച്ചർ, കെ.ടി.ആമിനക്കുട്ടി.വി. മറിയുമ്മ, ടി.കെ ഫാതിമ ,വിസൈനബ, പി.ടി അബൂബക്കർ , പി.മുഹമ്മദലി  പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right