Trending

കിഴക്കോത്ത് പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായതായി പരാതി

കിഴക്കോത്ത്: കിഴക്കോത്ത് പഞ്ചായത്തിൽ കാട്ടുപന്നി മൂലമുള്ള ശല്യം രൂക്ഷമായതായി പരാതി. മരച്ചീനി, ചേമ്പ്,ചേന തുടങ്ങിയ ഇടവിളകളും മൂന്നും നാലും വർഷം പ്രായമായ തെങ്ങിൻ തൈകളും കവുങ്ങിന് തൈകളുമടക്കം പന്നിക്കൂട്ടം വ്യാപകമായി നശിപ്പിക്കുന്നു. കർഷകർക്ക്  നിലവിൽ കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

പന്നിശല്യം മൂലം സ്വന്തം പുരയിടത്തിൽ പോലും കർഷകർക്ക് കൃഷി ചെയ്യാൻ സാധിക്കുന്നില്ല. പകൽ പോലും പുറത്തിറങ്ങുന്ന പന്നികൾ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായിരിക്കുകയാണ്.

കാട്ടുപന്നി ശല്യത്തിനെതിരെ അധികൃതർ ഉടൻ നടപടി സീകരിക്കണമെന്നാവിശ്യപ്പെട്ട് കൊണ്ട് സുന്നി യുവജന സംഘം  ഒഴലക്കുന്ന് യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.

യോഗത്തിൽ കേരള മുസ്ലിം ജമാഅത് പ്രസിഡന്റ് ഒ കെ അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.സുന്നി യുവജന സംഘം പ്രസിഡന്റ് എൻ കെ സുബൈർ വിഷയാവതരണം നടത്തി. പി വി ഹമീദ് ഹാജി,ഒ കെ അസീസ്,പി ടി ഗഫൂർ,ഒ കെ മഹ്റൂഫ്,പി വി മുഹമ്മദ് മുസ്ല്യാർ, കെ കെ മജീദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right