പൂനൂർ:കോഴിക്കോട് സൗത്ത് ജില്ല അതിർത്തിയിൽ കേരളയാത്ര നായകർക്ക് ഉജ്ജ്വല വരവേൽപ്പിനൊരുങ്ങി പൂനൂർ. പൂനൂർ ബാലുശ്ശേരി റോഡിൽ പെരിങ്ങളം വയലിൽ പ്രാസ്ഥാനിക ജില്ലാ നേതൃത്വം നാളെ രാവിലെ ഒമ്പത് മണിക്ക്
കേരള യാത്ര നായകരെ സ്വീകരിക്കും.
സംസ്ഥാനപാതയിൽ പൂനൂർ ടൗണിനോട് ചേർന്ന്റോഡിന് ഇരുവശവും കൊടികളും തോരണങ്ങളും,ബോർഡുകളും സ്ഥാപിച്ച് അലങ്കരിക്കും.
ജനനായകർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള കവാടങ്ങളും പൂനൂർ ടൗണിൽ സ്ഥാപിച്ചിട്ടുണ്ട്.നേതാക്കൾക്ക്
സ്നേഹാഭിവാദ്യമർപ്പിക്കുന്നതിന് സയ്യിദുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, വ്യാപാരികൾ, പൂനൂർ സോണിലെ പ്രാസ്ഥാനിക നേതൃത്വം , പ്രവർത്തകർ, ദഅവാ കോളേജ്, ദർസ് , മദ്രസ വിദ്യാർത്ഥികൾ എന്നിവർ പെരിങ്ങളം വയൽ മുതൽ അവേലം വരെ അണിനിരക്കും.
വിവിധ സോണുകളിൽ നിന്നുള്ള സെന്റിനറി ഗാർഡ് അംഗങ്ങളുടെ സല്യൂട്ട് ഇവന്റും വരവേൽപ്പിനെ വർണ്ണാഭമാക്കും.
പൂനൂരിൻ്റെ മണ്ണും മനസ്സും
ജനനായകന് സ്നേഹാദരം സമർപ്പിക്കും.ജന്മനാട് സ്വുൽത്വാനുൽ ഉലമക്ക് വൻ വരവേൽപ്പ് സമ്മാനിക്കും. പൂനൂരിന്റെ ഹൃദയം തുറന്ന് ഹൃദയഭാഗത്തിലൂടെ കടന്നു പോവാൻ സാധിക്കുന്ന സജ്ജീകരണങ്ങളാണ്
ആദർശ പടയോട്ടത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന പൂനൂർ ടൗണിൽ ഒരുക്കുന്നത്.
പൂനൂരിന്റെ വിശുദ്ധമായ ഭൂമികയിൽ നിന്ന് ലോകത്തിൻറെ നെറുകയിൽ
വിരാജിക്കുന്ന പണ്ഡിതശ്രേഷ്ഠർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിന്
ആബാലവൃദ്ധം ജനങ്ങൾ
പൂനൂർ ടൗണിൽ തടിച്ചു കൂടും.
നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പൂനൂരിൽ നിന്ന് താമരശ്ശേരി, കൊടുവള്ളി , കുന്നമംഗലം വഴികേരളയാത്ര നായകരെ സ്വീകരണ കേന്ദ്രമായ കോഴിക്കോട്ടേക്ക് ആനയിക്കും. വഴിയോരങ്ങളിൽ പ്രവർത്തകർ, വിദ്യാർത്ഥികൾ , പൊതുജനങ്ങൾ കേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിക്കുന്നതിന് അണിനിരക്കും.
Tags:
POONOOR