Trending

കേരള യാത്ര: ജില്ലാ യാത്ര സ്വീകരണം ഇന്ന് പൂനൂരിൽ;ഒരുക്കങ്ങൾ പൂർത്തിയായി.

പൂനൂർ: 'മനുഷ്യർക്കൊപ്പം ' എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന കേരള യാത്രയുടെ പ്രചാരണാർത്ഥം
കേരള മുസ്ലിം ജമാഅത്ത്
 ജില്ലാ കമ്മിറ്റി നടത്തുന്ന
ജില്ലാ യാത്രക്ക് ഇന്ന് വൈകുന്നേരം നാലു മണിക്ക് പൂനൂരിൽ നൽകുന്ന സ്വീകരണ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

പൂനൂർ ചീനിമുക്കിൽ നിന്ന്
 സെൻ്റിനറി ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലാ നേതാക്കളെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കും.
സ്വീകരണ സമ്മേളനത്തിൽ മേഖല പ്രസിഡണ്ട് വി ബീരാൻ കുട്ടി ഫൈസി പ്രാർഥന നടത്തും. അവേലത്ത്
സയ്യിദ് അബദുൽ ഫത്താഹ് അഹ്ദൽ  അദ്ധ്യക്ഷത വഹിക്കും.സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്യും.മുസ്‌തഫ പി എറക്കൽ പ്രമേയ പ്രഭാഷണം നടത്തും.

വിശിഷ്ടാതിഥികളായി പി ടി എ റഹീം എം എൽ എ, നാസർ എസ്റ്റേറ്റ്മുക്ക്, എ കെ ഗോപാലൻ, കെ കെ  അബ്ദുല്ലമാസ്റ്റർ, ബിജിത് ലാൽ, നിജിൽ രാജ് സംബന്ധിക്കും. ജില്ലാ യാത്ര ക്യാപ്റ്റൻ ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ നയപ്രഖ്യാപനം നടത്തും. അവേലത്ത്
സയ്യിദ് അബ്ദുൽ ലത്വീഫ് അഹ്ദൽ , അവേലത്ത് സയ്യിദ് അബ്ദുസ്സബൂർ തങ്ങൾ,സയ്യിദ് അലവി മശ്ഹൂർ  ആറ്റ തങ്ങൾ,ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദലി സഖാഫി വള്ളിയാട്, പി കെ അബ്ദുന്നാസ്വിർ സഖാഫി,കെ പി മുഹമ്മദലി ബാഖവി, പി വി അഹമ്മദ് കബീർ  എളേറ്റിൽ,
ജാബിർ നെരോത്ത്, ഒ ടി ശഫീഖ് സഖാഫി ആവിലോറ, മുനീർ സഅദി പൂലോട്
സാദിഖ് സഖാഫി പൂനൂർ, അബ്ദുൽ ഖാദിർ ദാരിമി, അബ്ദുൽ ജലീൽ അഹ്സനി, അലി ഫൈസി, അബദുസ്സലാം ബുസ്താനി, സി എം മുഹമ്മദ് റഫീഖ് സഖാഫി മഠത്തുംപൊയിൽ, അബ്ദുല്ല ലത്വീഫി,
 എന്നിവർ സംബന്ധിക്കും.
Previous Post Next Post
3/TECH/col-right