Trending

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

താമരശ്ശേരി: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എൻ എസ് എസും കെ എം സി ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന ഏഴ് ഡിപാർട്ടുമെൻ്റുകളാണ് പൊതുജനങ്ങൾക്കായി സൗജന്യ സേവനം നൽകിയത്. 

ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഇ എൻ ടി, നേത്രരോഗ വിഭാഗം, ത്വക് രോഗവിഭാഗം, അസ്ഥിരോഗ വിഭാഗം, ശ്വാസകോശ രോഗവിഭാഗം എന്നിവയുടെ സേവനങ്ങളാണ്  ലഭ്യമാക്കിയത്. ജീവിത ശൈലീ രോഗനിർണയവും ഷുഗർ ഉൾപെടെ ടെസ്റ്റുകളും സൗജന്യമായി നൽകി.  ഡോക്ടർമാരായ ഭരത്, ആയിശ, ദാനിയ, കാർത്തിക, മിലൻ, സാലിഹ, അക്ഷയ്, ഷഫീഖ് എന്നിവരാണ് രോഗികളെ പരിശോധിച്ചത്.
   
പൊതു പരിപാടി  ഗവ. താലൂക്ക് ഹോസ്പിറ്റൽ ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫീസർ ഡോ. അനുരാഗി സി ഉദ്ഘാടനം ചെയ്തു. ബി.പി. സി വി എം മെഹറലി മുഖ്യാതിഥിയായി. പി ടി എ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ ഗ്രീൻ വേംസ് എക്കോ ക്ലബിൻ്റെ എൻഎസ്എസ് യൂണിറ്റിനുള്ള ഉപഹാരം കോഡിനേറ്റർ കൃഷ്ണപ്രിയയിൽ നിന്ന് പ്രിൻസിപ്പാൾ ഏറ്റുവാങ്ങി. കോഴിക്കോട് ബീച്ച് ശുചീകരണത്തിനും "വേര് "പരിപാടിയുടെ പങ്കാളിത്തത്തിനും ലഭിച്ച സർട്ടിഫിക്കറ്റുകൾ ലീഡർ മുഹമ്മദ് റസിൻ, വളണ്ടിയർ ശരണ്യ ലതീഷ് എന്നിവർ ഏറ്റുവാങ്ങി. 

പിടിഎ ഭാരവാഹികളായ ബിജു കെ, മുബ്സീന (എം പി ടി എ പ്രസിഡണ്ട്), സലീന, എസ്എംസി ഭാരവാഹികളായ യൂസുഫ്(ചെയർമാൻ), നൗഷാദ് (വൈസ് ചെയർമാൻ, ഡോക്ടർ ഷഫീഖ് (കെ എം സി ടി), അശ്വതി വി സി, സ്റ്റാഫ് സെക്രട്ടറി ഷീന പി പി, വിനോദ് മൂന്നാം തോട്, ഡോ.മുഹമ്മദ് ഇസ്മായിൽ എം എന്നിവർ പ്രസംഗിച്ചു. 

പ്രിൻസിപ്പാൾ മഞ്ജുള യു ബി സ്വാഗതവും, എൻ എസ് എസ് ലീഡർ ശ്രീനന്ദ പി പി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right