കുട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം ബാലവേദി തയാറാക്കിയ 'കവിത മാഗസിൻ' ശിശുദിനത്തിൽ പ്രകാശനം ചെയ്തു. ഉജ്വല ബാല്യം പുരസ്ക്കാര ജേതാവും ഗായികയുമായ ഹിബ ഫാത്തിമ പ്രകാശന കർമ്മം നിർവ്വഹിച്ചു.
ബാലവേദി കൺവീനർ ശ്രീവേദ് എ.എസ് സ്വാഗത ഭാഷണം നടത്തി. പ്രസിഡണ്ട് ദക്ഷ് വി അധ്യക്ഷത വഹിച്ചു. ദേവതീർത്ഥ പി.കെ ശിശുദിന സന്ദേശം കൈമാറി. പാലങ്ങാട് എ.എം എൽ പി എസ് പ്രധാനാധ്യാപിക ബിന്ദു മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥി ഹിബ ഫാത്തിമയും കുമാരി നിഷ്മയും അവതരിപ്പിച്ച ഗാനസദസ് ആസ്വാദ്യകരമായി.
പാലങ്ങാട് എ.എം.എൽ.പി സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 'ചാച്ചാജി' ചാർട്ട് നിർമ്മാണ മത്സരത്തിൽ കുട്ടികൾ തയാറാക്കിയ ചാർട്ടുകളുടെ പ്രദർശനവും ശ്രദ്ധേയമായി. ബാലവേദി ജോ: കൺവീനറും മാഗസിൻ ചീഫ് എഡിറ്ററുമായ തേജ ലക്ഷ്മി. വി.കെ നന്ദി രേഖപ്പെടുത്തി.
Tags:
NANMINDA