Trending

മഹാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

താമരശ്ശേരി: ജീവ ദ്യുതി പദ്ധതിയുടെ ഭാഗമായി രക്തദാനം ജീവദാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് താമരശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എൻ എസ് എസും മുക്കം എം വി ആർ ക്യാൻസർ സെൻ്ററും സഹകരിച്ച് സംഘടിപ്പിച്ച മഹാരക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 

ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. ഡോ. അസിം ഹാരിസ് മുഖ്യാതിഥിയായി. 

പ്രിൻസിപ്പാൾ മഞ്ജുള യു ബി, എച്ച് എം അബ്ദുൽഗഫൂർ, എം പി ടി എ പ്രസിഡണ്ട് മുബ്സീന കെ എം ,മെമ്പർ സലീന കോരങ്ങാട്, ആർകെ ഷാഫി, ഷീന ടീച്ചർ എന്നിവർ പ്രസംഗിച്ചു.
    
പ്രചരണാർത്ഥം നടത്തിയ ഗ്രാമ യാത്രക്ക് ലീഡർമാരായ തൽമീസ്, ശ്രീനന്ദ, മുഹമ്മദ് റസിൻ, റിതു നന്ദ എന്നിവർ നേതൃത്വം നൽകി. ബാവ ലത്തീഫ്, ജാസ്മിൻ ലത്തീഫ് എന്നിവർ വളണ്ടിയർമാർക്ക് സ്പോൺസർ ചെയ്ത യൂണിഫോം ടി ഷർട്ട് വളണ്ടിയർ വിതരണം ചെയ്തു. 

ചടങ്ങിൽ പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു.ആർ.കെ ഷാഫി, ഷീന ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഡോ.മുഹമ്മദ് ഇസ്മായിൽ എം സ്വാഗതവും റസിൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right