Trending

ഫ്രഷ് കട്ട് സമരം : പോലീസ് അതിക്രമത്തിനെതിരെ വനിതാ കമ്മീഷനും പോലീസ് മേധാവികൾക്കും പരാതി നൽകി.

കൂടത്തായി : ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പോലീസ് വീട്ടിൽ കയറി അതിക്രമം കാണിച്ചതിനും ഭീഷണിപ്പെടുത്തിയതിനും എസ്ഡിപിഐ പ്രവർത്തകൻ അമ്പലക്കുന്നുമ്മൽ അൻസാറിന്റെ ഭാര്യ ഉമ്മു സൽ‍മ വനിതാ കമ്മീഷനും പോലീസ് മേധാവികൾക്കും പരാതി നൽകി.

വീട്‌ പുറമെ നിന്നും പൂട്ടാൻ ശ്രമിക്കുന്നതും ബലമായി താക്കോൽ കൈവശപ്പെടുത്തുന്നതുമായ വീഡിയോ അടക്കമാണ് പരാതി നൽകിയത്.
പോലീസ് യൂണിഫോമോ ഐ ഡി കാർഡോ ഇല്ലാതെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും താക്കോൽ ആനധികൃതമായി കൈവശപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
Previous Post Next Post
3/TECH/col-right